HomeIndia380 കോടിയുടെ നിക്ഷേപം 3403 കോടിയായി: ഫസ്റ്റ് ക്രൈ ഓഹരി (ബ്രെയിൻ ബീസ് സൊല്യൂഷൻസ്)...

380 കോടിയുടെ നിക്ഷേപം 3403 കോടിയായി: ഫസ്റ്റ് ക്രൈ ഓഹരി (ബ്രെയിൻ ബീസ് സൊല്യൂഷൻസ്) വിപണിയിലെത്തിയപ്പോൾ 10 മടങ്ങ് നേട്ടം കൊയ്യ്ത് ആനന്ദ് മഹീന്ദ്ര; കോടികൾ ലാഭം കൊയ്തവരിൽ രത്തൻ ടാറ്റയും സച്ചിൻ ടെണ്ടുൽക്കറും; വിപണിയിലെ പുതുമുഖ ഓഹരി പരിചയപ്പെടാം

കിഡ്‌സ്‌വെയര്‍ സ്റ്റാര്‍ട്ടപ്പ് കമ്ബനിയായ ഫസ്റ്റ്‌ക്രൈ ഇന്നലെ ഓഹരി വിപണിയില്‍ 41 ശതമാനം അധിക വിലയില്‍ ലിസ്റ്റ് ചെയ്തപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും മറ്റ് നിക്ഷേപകരായ ഹര്‍ഷ് മാരിവാല, രഞ്ജന്‍ പൈ, കന്‍വാല്‍ജിത് സിംഗ് എന്നിവര്‍ക്കും മികച്ച നേട്ടം. കമ്ബനി ഐ.പി.ഒ വില പ്രഖ്യാപിച്ചപ്പോള്‍ ഇവര്‍ക്ക് നഷ്ടമായിരുന്നു. കാരണം ഇവര്‍ ഓഹരി സ്വന്തമാക്കിയ വിലയേക്കാള്‍ 10 ശതമാനത്തോളം താഴ്ന്നായിരുന്നു ഐ.പി.ഒ വില. ഐ.പി.ഒയില്‍ 440-465 രൂപയായിരുന്നു ഓഹരി വില നിശ്ചയിച്ചത്. എന്നാല്‍ ലിസ്റ്റിംഗില്‍ വില 40 ശതമാനത്തോളം ഉയര്‍ന്ന് 651 രൂപയിലെത്തി.

ഇന്നലെ വ്യാപാരം അവസാനിക്കുമ്ബോള്‍ വില 673.45 രൂപയിലെത്തി. അതായത് ഐ.പി.ഒ വിലയേക്കാള്‍ 45 ശതമാനം ഉയര്‍ച്ച. ഇതോടെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേട്ടം 38 ശതമാനമായി. ഓഹരിയൊന്നിന് 487.44 രൂപയിലാണ് സച്ചിന്‍ ഓഹരി സ്വന്തമാക്കിയത്. ഫസ്റ്റക്രെയിലെ സച്ചിന്റെ നിക്ഷേപത്തിന്റെ 9.99 കോടി രൂപയില്‍ നിന്ന് ലിസ്റ്റിംഗിന് ശേഷം 13.82 കോടി രൂപയായി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രണ്ട് ലക്ഷം ഓഹരികളാണ് ഫസ്റ്റ്‌ക്രൈയില്‍ സ്വന്തമാക്കിയിരുന്നത്.

രത്തന്‍ ടാറ്റയ്ക്ക് ഏഴ് മടങ്ങ് നേട്ടം: ടാറ്റ സണ്‍സ് ചെയര്‍മാന്‍ എമിരിറ്റസ് രത്തന്‍ ടാറ്റയ്ക്ക് ഐ.പി.ഒയ്ക്ക് മുന്‍പ് 77,900 ഓഹരികളുണ്ടായിരുന്നു. 84.72 രൂപ ശരാശരി വിലയിലാണ് അദ്ദേഹം ഓഹരികള്‍ സ്വന്തമാക്കിയത്. ഐ.പി.ഒയില്‍ രത്തന്‍ ടാറ്റ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. എത്ര ഓഹരികളാണ് വിറ്റതെന്നത് വ്യക്തമല്ല.ഓഹരിയുടെ അപ്പര്‍ പ്രൈസ് ബാന്‍ഡ് അനുസരിച്ച്‌ രത്തന്‍ ടാറ്റയുടെ നിക്ഷേപം അഞ്ച് മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ലിസ്റ്റിംഗിന് ശേഷവും അദ്ദേഹം ഫസ്റ്റ്‌ക്രൈയില്‍ നിക്ഷേപം തുടരുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ നേട്ടം 7 മടങ്ങോളമായിട്ടുണ്ടാകണം.

നേട്ടത്തില്‍ മുന്നില്‍ മഹീന്ദ്ര: അതേ പോലെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 11 ശതമാനം ഓഹരികളാണ് 77.96 രൂപ നിരക്കില്‍ സ്വന്തമാക്കിയത്. അവരുടെ നിക്ഷേപത്തിന്റെ മൂല്യവും ലിസ്റ്റിംഗിനു ശേഷം ഏഴ് മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ഓഫര്‍ ഫോര്‍ സെയില്‍ വഴി 28.06 ലക്ഷം ഓഹരികള്‍ മഹീന്ദ്ര വിറ്റഴിച്ചിരുന്നു. വില്‍പ്പനയ്ക്ക് ശേഷം മഹീന്ദ്രയുടെ കൈവശം 5.05 കോടി ഓഹരികളുണ്ട്. ഇന്നലത്തെ ക്ലോസിംഗ് വിലയനുസരിച്ച്‌ ഈ ഓഹരികളുടെ മൂല്യം 3,403 കോടി രൂപ വരും. വെറും 389 കോടി രൂപയുടെ നിക്ഷേപമാണ് 3,403 കോടി രൂപയിലെത്തിയത്.

ഇന്ന് ഇടിവ്

ഓഗസ്റ്റ് ആറ് മുതല്‍ എട്ട് വരെ നടന്ന ഐ.പി.ഒയില്‍ 4.193.73 കോടി രൂപയാണ് ഫസ്റ്റ്‌ക്രൈ സമാഹരിച്ചത്. ഫസ്റ്റ്‌ക്രൈയുടെ മാതൃകമ്ബനിയായ ബ്രെയിന്‍ബീസ് ഡിസംബറിലാണ് ആദ്യമായി ഐ.പി.ഒയ്ക്കായി അനുമതി തേടി സെബിയെ സമീപിച്ചത്. എന്നാല്‍ കമ്ബനിയുടെ സാമ്ബത്തിക നില സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത വേണമെന്ന് സെബി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അപേക്ഷ പിന്‍വലിച്ച്‌ വീണ്ടും പുതിയത് സമര്‍പ്പിക്കുകയായിരുന്നു. ഇന്ന് ഫസ്റ്റ്‌ക്രൈ ഓഹരി വില നാല് ശതമാനത്തോളം ഇടിവിലാണ്. 655.35 രൂപയിലാണ് ഓഹരി വ്യാപാരം പുരോഗമിക്കുന്നത്.

Latest Posts