HomeInvestmentമക്കളുടെ ഭാവി സുരക്ഷിതമാക്കാൻ ഒരു സർക്കാർ പദ്ധതി; പ്രതിമാസം 5000 രൂപ നിക്ഷേപിക്കൂ, കുട്ടിക്ക്...

മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ ഒരു സർക്കാർ പദ്ധതി; പ്രതിമാസം 5000 രൂപ നിക്ഷേപിക്കൂ, കുട്ടിക്ക് 18 വയസ്സ് ആകുമ്പോഴേക്കും 30.27 ലക്ഷം സമ്പാദിക്കാം; വിശദമായി വായിക്കുക – കേന്ദ്രസർക്കാർ പദ്ധതിയായ എൻപിഎഫ് വാത്സല്യയെക്കുറിച്ച്.

പ്രായ പൂർത്തിയാകുമ്ബോഴേക്കും കുട്ടികള്‍ക്ക് സ്ഥിരമായ സാമ്ബത്തിക ഭാവി ഉണ്ടാക്കിയെടുക്കുക എന്ന ഉദ്ദേശ്യത്തില്‍ സർക്കാർ അനുവദിച്ച പുതിയൊരു പദ്ധതിയാണ് നാഷണല്‍ പെൻഷൻ സ്കീം (എൻ.പി.എസ്) വാത്സല്യ. ഈ പദ്ധതി പ്രകാരം, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് നിക്ഷേപം ആരംഭിക്കാം. എൻ.പി.എസ് വാത്സല്യ നിലവിലുള്ള എൻ.പി.എസിന്റെ മറ്റൊരു രീതിയാണ്. ഇത് ചെറുപ്പക്കാർക്കായി പ്രത്യേകം തയ്യാറാക്കപ്പെട്ടിട്ടുള്ളതാണ്.

ഇതുവരെ എൻ.പി.എസ് അക്കൗണ്ട് തുറക്കാൻ 18നും 70നും ഇടയിലുള്ള പ്രായം നിർബന്ധമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 18 വയസിന് താഴെയുള്ളവരുടെ പേരിലും എൻ.പി.എസ് വാത്സല്യയില്‍ അക്കൗണ്ട് തുറക്കാൻ സാധിക്കും. കുട്ടികളുടെ പേരില്‍ അക്കൗണ്ട് തുറന്ന് അവർക്ക് 18 വയസ് തികയുന്നത് വരെ, എല്ലാ മാസവും അല്ലെങ്കില്‍ പ്രതിവർഷം എന്ന കണക്കില്‍ ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ മാതാപിതാക്കള്‍ക്ക് സാധിക്കും. എങ്കിലും പ്രത്യേകം ശ്രദ്ധിക്കേണ്ടത്, ഒരു കുട്ടിയുടെ പേരില്‍ ഒരു അക്കൗണ്ട് മാത്രമേ തുറക്കാൻ സാധിക്കുകയുള്ളൂ.

ഒരു എൻ.പി.എസ് വാത്സല്യയില്‍ പ്രതിമാസം കുറഞ്ഞത് 500 രൂപയോ വർഷത്തില്‍ പരമാവധി 1.50 ലക്ഷം രൂപയോ നിക്ഷേപിക്കാം. കുട്ടിക്ക് 18 വയസ് തികയുമ്ബോള്‍ പണം മുഴുവനും പിൻവലിക്കാൻ സാധിക്കും. അല്ലെങ്കില്‍ 60 വയസിന് ശേഷം പെൻഷനായി ആ പണം ലഭിക്കും. വിദഗ്ധരുടെ അഭിപ്രായത്തില്‍, ഒരു രക്ഷിതാവ് പ്രതിമാസം 5,000 രൂപ ഈ പദ്ധതിയില്‍ നിക്ഷേപിച്ചാല്‍, അത് പ്രതിവർഷം 60,000 രൂപയാകും. കുട്ടിക്ക് 18 വയസാകുമ്ബോള്‍ മൊത്തം നിക്ഷേപം 10.80 ലക്ഷം രൂപയാകും. 10 ശതമാനം വാർഷിക പലിശ കണക്കാക്കുമ്ബോള്‍ പലിശ ഇനത്തില്‍ 19.47 ലക്ഷം രൂപ ലഭിക്കും. അങ്ങനെ മൊത്തം 30.27 ലക്ഷം രൂപ സമാഹരിക്കാനാകും.

കുട്ടിക്ക് 18 വയസാകുമ്ബോള്‍ അക്കൗണ്ട് ആ വ്യക്തിക്ക് കൈമാറുകയും ശേഷം സ്വയം കൈകാര്യം ചെയ്യാൻ ആ വ്യക്തിക്ക് സാധിക്കുകയും ചെയ്യും. വേണമെങ്കില്‍ അയാള്‍ക്ക് അക്കൗണ്ട് സാധാരണ എൻ.പി.എസ് അക്കൗണ്ടാക്കി മാറ്റി 75 വയസ് വരെ തുടരാനുള്ള സാധ്യതയും പദ്ധതി നല്‍കുന്നു. അല്ലെങ്കില്‍ അക്കൗണ്ടിലെ തുക അയാള്‍ക്ക് മറ്റേതെങ്കിലും പദ്ധതിയില്‍ നിക്ഷേപിക്കാനും സാധിക്കും. 18 വയസ് പൂർത്തിയാകുമ്ബോള്‍ എൻ.പി.എസ് വാത്സല്യ അക്കൗണ്ട് ഒരു സാധാരണ എൻ.പി.എസ് അക്കൗണ്ടാക്കി മാറ്റാൻ സാധിക്കുന്നത് കൊണ്ട് തന്നെ ഈ പദ്ധതി കൂടുതല്‍ പ്രയോജനകരമാണ്. മാത്രമല്ല, സാധാരണ എൻ.പി.എസ് അക്കൗണ്ടിലേക്ക് മാറ്റാതെ തന്നെ മുഴുവൻ തുകയും പിൻവലിക്കാനും സാധിക്കുന്നു.

Latest Posts