HomeKeralaതൃശൂരില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ ശക്തന്‍ തമ്ബുരാന്‍റെ പ്രതിമ തകര്‍ന്നു; വീഡിയോ കാണാം 

തൃശൂരില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ ശക്തന്‍ തമ്ബുരാന്‍റെ പ്രതിമ തകര്‍ന്നു; വീഡിയോ കാണാം 

കെഎസ്‌ആർടിസി ബസ് ഇടിച്ചുകയറി ശക്തൻ തമ്ബുരാന്റെ പ്രതിമ തകര്‍ന്നു. തൃശൂർ നഗരത്തിലാണ് ഇന്ന് പലർച്ചയോടെയാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ടെത്തിയ ബസ് ശക്തൻ തമ്ബുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറുകയയാരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. 

മൂന്നരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. പ്രതിമ പൂർണമായി തകർന്ന നിലയിലാണ്. എന്നാല്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts