നഴ്‌സിങ് പഠിക്കാനായി ബംഗ്ലൂരുവിലേക്കു പോയ ചങ്ങനാശേരി പെരുന്ന പടിഞ്ഞാറേക്കര വീട്ടില്‍ വര്‍ഷ (22) അറസ്റ്റിലാകുന്നതു അര കിലോയോളം വരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എ.
കേരളത്തിലേക്ക് കടത്തി കെച്ചിയില്‍ എത്തിക്കുന്നതിനിടെ.
മുമ്ബും വര്‍ഷയെ ഉപയോഗിച്ചു സംഘം ലഹരിക്കടത്തു നടത്തിയെന്നു പോലീസ് പറയുമ്ബോഴും വര്‍ഷ പിടിയിലായത് വിശ്വസിക്കാന്‍ ഇനിയും നാട്ടുകാര്‍ക്കായിട്ടില്ല. ബംഗളൂരുവില്‍ മൂന്നാം വർഷ നഴ്‌സിങ് വിദ്യാര്‍ഥിനിയായ വര്‍ഷയെക്കുറിച്ച് നാട്ടില്‍ മോശം അഭിപ്രായങ്ങള്‍ ഒന്നുമില്ല.
സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമാണ് വർഷ. കുടുംബത്തിൻ്റെ പ്രതീക്ഷകളും വർഷയിലായിരുന്നു. ഇതിനിടെയാണ് ലഹരിക്കടത്ത് കേസില്‍ വർഷ അറസ്റ്റിലായെന്ന വാർത്ത കുടുംബത്തെ തേടി എത്തിയത്. ശനിയാഴ്ച രാവിലെയാണ് കോട്ടയത്ത് എത്തിയത്.
ഇവിടെനിന്നു തലയോലപ്പറമ്ബിലെത്തി സുഹൃത്തുക്കളോടൊപ്പം ലഹരിമരുന്ന് കൈമാറാന്‍ വരുന്നതിനിടെയാണു തൃപ്പൂണിത്തുറയില്‍ വച്ച് പിടിയിലായത്.
വധ ശ്രമകേസിലടക്കം പ്രതിയായ ഏറ്റുമാനൂര്‍ സ്വദേശി അമീര്‍ മജീദ്, കോട്ടയം സ്വദേശി ഇജാസ് എന്നിവരോടൊപ്പം വര്‍ഷ ലഹരി കൈമാറാന്‍ കൊച്ചിയിലേക്കു പോയത്. ശനിയാഴ്ച ഉച്ചയ്ക്ക് കരിങ്ങാച്ചിറയില്‍ ഹില്‍പാലസ് പോലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണു സംഘത്തെ പിടികൂടിയത്. പോലീസ് കൈകാണിച്ചെങ്കിലും സംഘം കാര്‍ നിര്‍ത്താതെ പാഞ്ഞു. പിന്നാലെ പോലീസും. ഇരുമ്ബനത്ത് എത്തിയോടെ പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ നടത്തിയ നീക്കം ലഹരിസംഘത്തിനു വിനയായി. കാര്‍ ഷോറൂമിലേക്കാണു ലഹരിസംഘം വാഹനം ഓടിച്ചുകയറ്റിയത്.
വഴിയടഞ്ഞതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചവരെ പിന്നാലെയെത്തിയ പോലീസ് പിടികൂടി.
വർഷയുടെ ബാഗില്‍ നിന്നാണ് 485ഗ്രാം എം.ഡി.എം.എ. കണ്ടെത്തിയത്. ഇതിനിടെ ഇജാസ് രക്ഷപ്പെടുകയും ചെയ്തു. ഇജാസാണ് ലഹരിമാഫിയ സംഘത്തിലെ പ്രധാനിയെന്നാണ് പിടിയിലായവര്‍ നല്‍കിയിരിക്കുന്ന മൊഴി.
ബംഗളുരുവില്‍ നിന്നു ലഹരിമരുന്ന് കൊച്ചിയിലേക്കു എത്തിക്കുന്ന സംഘം വര്‍ഷയെ ക്യാരിയറായാണ് ഉപയോഗിച്ചതെന്നാണു പോലീസ് നല്‍കുന്ന സൂചന. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വീട്ടിലെ അംഗമായ വര്‍ഷ എങ്ങനെ ഈ സംഘത്തില്‍പ്പെട്ടു എന്നതടക്കമുള്ളത് അന്വേഷിക്കേണ്ടതാണെന്ന് നാട്ടുകാരും പറയുന്നു.
ബംഗളുരു പോലുള്ള നഗരങ്ങളില്‍ പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികളെ ലഹരി മാഫിയ സംഘം കെണിയില്‍പ്പെടുത്തി ക്യാരിയർമാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണങ്ങളാണ് ഇപ്പോള്‍ ഉയർന്നു വരുന്നത്. പ്രണയം നടിച്ച് അടുത്തു കൂടുന്ന ഇവർ വാഗ്ദാനം ചെയ്യുന്ന പണത്തിലും ആഡംബരത്തിലും പെണ്‍കുട്ടികള്‍ വീണു പോവുകയാണ് ചെയുന്നത്.
ഇത്തരത്തില്‍ പെട്ടു പോകുന്ന പെണ്‍കുട്ടികളെ മയക്കുമരുന്ന് കടത്താനടക്കം ഉപയോഗിക്കുന്നു. ഇവരില്‍ പോലീസിന് സംശയം കുറവായിരിക്കുമെന്നതിനാല്‍ ലഹരിക്കടത്ത് സംഘങ്ങള്‍ക്കും പേടിക്കേണ്ടതില്ല. ഇതാണ് അര കിലോയോളം വരുന്ന മയക്കുമരുന്ന് കടത്താൻ സംഘത്തെ പ്രേരിപ്പിച്ചതും.
നേരത്തെയും സംഘം സമാനമായ രീതിയില്‍ കൊച്ചിയിലേക്ക് ലഹരികടത്തിയിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. കൂട്ടത്തില്‍ ഉള്ളവർ ഒറ്റു കൊടുക്കുമ്ബോള്‍ മാത്രമണ് ഇത്തരം സംഘങ്ങള്‍ പിടിയിലാവുന്നതും.
നിലവില്‍ പിടിയിലായ സംഘത്തിലെ കൂടുതല്‍ പേരെക്കുറിച്ചുള്ള സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.