വാഹന പരിശോധനയ്ക്കിടെ ലഹരിയുമായി നഴ്സിംഗ് വിദ്യാർഥി ഉള്‍പ്പെടെ രണ്ട് പേർ അറസ്റ്റില്‍. ഏറ്റുമാനൂർ സ്വദേശി അമീർ മജീദ്, ചങ്ങനാശ്ശേരി പെരുന്ന സ്വദേശി വർഷ എന്നിവരാണ് പിടിയിലായത്.
തൃപ്പൂണിത്തുറ കരിങ്ങാച്ചിറയില്‍ ആണ് സംഭവം.
ബെംഗളൂരുവിലെ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് വര്‍ഷ. വാഹന പരിശോധനക്കിടെ പ്രതികള്‍ പൊലീസിനെ വെട്ടിച്ച് കടന്ന് കളയാൻ ശ്രമിച്ചതോടെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു.