മലയാളികളെ ലോകം കാണാൻ പ്രേരിപ്പിച്ച വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര. താൻ കണ്ട കാഴ്ചകള്‍ ജനങ്ങളുടെ കണ്ണുകളിലേക്കും ഹൃദയങ്ങളിലേക്കും എത്തിച്ച സന്തോഷ് ജോർജ് കുളങ്ങരയ്‌ക്ക് ആരാധകരേറെയാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങള്‍ കൊണ്ട് ഭാരതത്തിലുണ്ടായ മാറ്റങ്ങളെയും വികസനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചിരുന്നു. ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയെ ഉള്‍പ്പടെ അദ്ദേഹം പ്രശംസിച്ചിരുന്നു. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളില്‍ സന്തോഷ് ജോർജ് കുളങ്ങരയ്‌ക്കെതിരെ ഒരുകൂട്ടർ അധിക്ഷേപവും ചൊരിഞ്ഞിരുന്നു.
ഇപ്പോഴിതാ, സന്തോഷ് ജോർജ് കുളങ്ങരയെ അധിക്ഷേപിച്ച് രംഗത്തു വന്നിരിക്കുകയാണ് നടൻ വിനായകൻ. സന്തോഷ് ജോർജ് കുളങ്ങരയെ നമ്ബരുത് എന്നാണ് വിനായകൻ പറയുന്നത്. സന്തോഷ് ജോർജ് കുളങ്ങര ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നു എന്ന വാദവും നടൻ മുന്നോട്ട് വെയ്‌ക്കുന്നു. ഫേസ്ബുക്കിലൂടെയാണ് വിനായകന്റെ അധിക്ഷേപം. നടന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് ജനങ്ങളും രംഗത്തെത്തി.
വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം,
ഇദ്ദേഹത്തെ നമ്ബരുത്. യുവതീ..യുവാക്കളോട്….
ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്ബരുത്. സ്വന്തം വ്യവസായം വലുതാക്കാൻ ചാനലുകളില്‍ വന്നിരുന്ന് ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് ആ കാശു കൊണ്ട് കുടുംബം പോറ്റുന്ന ഇദ്ദേഹത്തെ പോലെ (ലോകം അറിയാമെന്ന് സ്വയം നടിക്കുന്ന ) ആളുകളെ നമ്ബരുത്. യുവതീ യുവാക്കളേ
നിങ്ങള്‍ നിങ്ങളുടെ സന്തോഷത്തിന്റെ ലോകത്തേക്ക് പറന്നു പോകു. ഇദ്ദേഹത്തെ നമ്ബരുത്.