രാഹുലിന് എന്നോട് ഭ്രാന്തമായ ഇഷ്ടമായിരുന്നു, ഒരുമിച്ച് കുളിക്കണം. ഒരു ദിവസം ഓർക്കാതെ ഞാൻ ഒറ്റക്ക് പോയി കുളിച്ചതിന് എന്നോട് പിണങ്ങിപ്പോയി. ഭക്ഷണം കഴിക്കുമ്ബോള്‍ ഞാൻ ഒരു ഉരുള രാഹുലിന് കൊടുക്കണം. രാഹുലിന് കൊടുക്കാതെ കഴിച്ചാല്‍ പിണങ്ങി എഴുന്നേറ്റ് പോകുമായിരുന്നു. അത്തരം ഭ്രാന്തമായ സ്നേഹ പ്രകടനങ്ങളാണ് രാഹുല്‍ പ്രകടിപ്പിച്ചിരുന്നത്. എന്റെ എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു. സൈക്കോ എന്നോ പൊസസീവ്നെസ്സിന്റെ അങ്ങേയറ്റമെന്നോ പറയാം. ചിലപ്പോഴൊക്കെ രാഹുലിന്റെ ഇത്തരം സ്നേഹ പ്രകടനത്തില്‍ വീർപ്പുമുട്ടിയിരുന്നു. പക്ഷേ, ലഹരി ഉപയോഗിച്ച് കഴിഞ്ഞാല്‍ മറ്റൊരു മുഖമാണ് കാണാൻ കഴിയുക. അന്ന് ഇത്രയും ക്രൂരമായി മർദ്ദിക്കുമെന്ന് കരുതിയിരുന്നില്ല. അടിക്കുകയും മൊബൈല്‍ ചാർജറിന്റെ വയർ കഴുത്തില്‍ മുറുക്കി വലിക്കുകയും ചെയ്തു. അതിന് ശേഷം ബെഡ്ഡിലേക്ക് തള്ളിയിട്ട് ബെല്‍റ്റ് കൊണ്ട് അടിക്കുകയായിരുന്നു. മുഖത്ത് അടിച്ചപ്പോള്‍ ബോധം പോവുകയും മൂക്കില്‍നിന്ന് ചോര വരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രാഹുലും അന്നേരം വീട്ടിലുണ്ടായിരുന്ന സുഹൃത്തും ചേർന്നാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.
കോഴിക്കോട് പന്തീരാങ്കാവില്‍ ഭർത്താവിന്റെ ക്രൂരമർദനത്തിനിരയായ പറവൂർ സ്വദേശിയായ യുവതി പറയുന്നു
ഇക്കഴിഞ്ഞ അഞ്ചിനാണ് പറവൂർ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലും തമ്മിലുള്ള വിവാഹം ഗുരുവായൂർ ക്ഷേത്രത്തില്‍ നടന്നത്. എന്നാല്‍, വിവാഹം കഴിഞ്ഞ് ആറാം ദിവസം യുവതി നേരിട്ടത് ക്രൂരമായ പീഡനമായിരുന്നു.