രണ്ട് പുരുഷന്മാർക്കൊപ്പം ഹോട്ടല്‍മുറിയില്‍ കഴിഞ്ഞ യുവതിയെ കയ്യോടെ പിടികൂടി ഭർത്താവ്. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിലാണ് സംഭവം.
സർക്കാർ ആശുപത്രിയിലെ ഡോക്ടറായ യുവതിയാണ് കാസ്ഗഞ്ചിലെ ഹോട്ടലില്‍ രണ്ട് പുരുഷന്മാർക്കൊപ്പം കഴിഞ്ഞത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ഭർത്താവ് ഭാര്യയേയും ഒപ്പമുണ്ടായിരുന്ന യുവാക്കളെയും കയ്യോടെ പിടികൂടുകയായിരുന്നു. യുവതിയുടെ ഭർത്താവും സർക്കാർ ആശുപത്രിയിലെ ഡോക്ടറാണ്. ഭർത്താവിന്റെ മർദ്ദനത്തില്‍ യുവതിക്കും ഒപ്പമുണ്ടായിരുന്ന പുരുഷന്മാർക്കും പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ; സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരാണ് ഭാര്യയും ഭർത്താവും. കുടുംബപരമായ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഒരുവർഷമായി ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയാണ്. കഴിഞ്ഞ ദിവസം കാസ്ഗഞ്ചിലെ ഹോട്ടലില്‍ ഭാര്യയും രണ്ട് സുഹൃത്തുക്കളും കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ ഭർത്താവ് ബന്ധുക്കളെയും കൂട്ടി സ്ഥലത്തെത്തി. തുടർന്ന് ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറിയപ്പോഴാണ് രണ്ട് യുവാക്കളെ കണ്ടെത്തിയത്. ഇതോടെ ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെയും ഒപ്പമുണ്ടായിരുന്ന യുവാക്കളെയും മർദ്ദിക്കുകയായിരുന്നു.
സംഭവത്തില്‍ യുവതി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ ഭർത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. അതേസമയം ഭർത്താവിനെതിരെ യുവതി പരാതിയൊന്നും നല്‍കിയിട്ടില്ല. ഗാസിയാബാദ് ബുലന്ദ്ഹർ സ്വദേശികളാണ് യുവതിക്കൊപ്പം ഉണ്ടായിരുന്നത് എന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.