HomeIndiaയുവാവിനെ നടുറോഡില്‍ വെട്ടി കൊലപ്പെടുത്തി ഗുണ്ടാ സംഘം, ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

യുവാവിനെ നടുറോഡില്‍ വെട്ടി കൊലപ്പെടുത്തി ഗുണ്ടാ സംഘം, ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ടുക്കുന്നാെരു കൊലപാതകത്തിന്റെ വീഡ‍ിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഡല്‍ഹി ജാഫ്രാബാദിലായിരുന്നു സംഭവം.

35-കാരനായ യുവാവിനെ ഗുണ്ടാ സംഘം നടുറോഡില്‍ വളഞ്ഞിട്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. മുറിവേറ്റ് മണിക്കൂറുകളോളും റോഡില്‍ കിടന്ന ഇയാള്‍ രക്തം വാർന്ന് മരിക്കുകയായിരുന്നു. നസീർ എന്നാണ് കൊല്ലപ്പെട്ടയാളുടെ പേര്.

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാമ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. 50 മുറിവുകളാണ് യുവാവിന്റെ ശരീരത്തിലുണ്ടായിരുന്നത്. എക്സിലാണ് ക്രൂരകൃത്യത്തിന്റെ വീഡ‍ിയോ പ്രചരിച്ചത്. നാലാം തീയതിയായിരുന്നു കാെലപാതകം.നസീർ എന്ന നൻഹെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്ബോള്‍ അക്രമികള്‍ വഴിയില്‍ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.

നിലത്ത് വീണ ഇയാളുടെ കഴുത്തിലാണ് പ്രതികള്‍ വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചത്. ഇരയായ നസീറിന്റെ വീടിന് 200 മീറ്റർ മുന്നിലായിരുന്നു സംഭവം. നസീറിനെതിരെ ജാഫ്രാബാദ് പൊലീസ് സ്‌റ്റേഷനില്‍ കവർച്ചയ്‌ക്കും കൊലപാതകത്തിനും കേസുണ്ടെന്നും ഇയാള്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts