മാതമംഗലത്ത് നിന്നും കാണാതായ യുവതിയെ മറ്റൊരു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോയിപ്ര സ്വദേശിനിയായ അനിലയാണ്(36) മരിച്ചത്.
അന്നൂരിലെ കൊരവയലിലെ ബെറ്റി എന്ന സ്ത്രീയുടെ വീട്ടിലാണ് അനിലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബെറ്റിയുടെ വീട് നോക്കാൻ ചുമതലപ്പെടുത്തിയിരുന്ന സുദർശൻ പ്രസാദ് എന്ന യുവാവിനെയും 22 കിലോമീറ്റർ അകലെ ഇരൂളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
അനിലയെ കാണാനില്ലാത്തതിനെ തുടർന്ന് ഭർത്താവ് കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വീട്ടിലില്ലായിരുന്നു.വീട് നോക്കാനായി സുദർശനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. തുടർന്ന് ബെറ്റിയും കുടുംബവും തിരികെ വീട്ടിലെത്തിയപ്പോഴാണ് അനിലയുടെ മൃതദേഹം കണ്ടത്.
അനില എങ്ങനെയാണ് ഇവരുടെ വീട്ടിലെത്തിയതെന്ന ദുരൂഹത നിലനില്‍ക്കുകയാണ്. യുവതിയുടെ മൃതദേഹവും സുദർശന്റെ മൃതദേഹവും കണ്ടെത്തിയ സ്ഥലങ്ങള്‍ തമ്മില്‍ നല്ല ദൂരമുണ്ടെന്നും പൊലീസ് അറിയിച്ചു.