ഭർതൃഗ്യഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാനില്ലെന്ന് പരാതി. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടില്‍ അഖിലിന്‍റെ ഭാര്യയും മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ കാണാതായത്.
കാഞ്ഞാണിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ഉച്ചയ്ക്ക് കുഞ്ഞിനേയും കൊണ്ട് ഭർത്താവിന്‍റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കാത്താണിയിലെ സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിയത്. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭർത്താവ് അന്തിക്കാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ അന്തിക്കാട് പൊലീസുമായി ബന്ധപ്പെടണം.
കാണാതായ അമ്മയേയും കുഞ്ഞിനേയും മരിച്ച നിലയില്‍ കണ്ടെത്തി
കാഞ്ഞാണിയില്‍ നിന്ന് കാണാതായ അമ്മയേയും കുഞ്ഞിനേും മരിച്ച നിലയില്‍ കണ്ടെത്തി. മണലൂർ സ്വദേശി കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്.
മൃതദേഹം കാക്കമാട് പ്രദേശത്തെ പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. ഇവരുടെ ഐഡി കാർഡ് പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്കാണ് ഇവരെ കാണാതായത്. ഉച്ചയ്ക്ക് രണ്ടരമണിക്ക് ഭർതൃഗൃഹത്തിലേക്ക് പുറപ്പെട്ട ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു. ഇതുസംബന്ധിച്ച് അന്തിക്കാട് സ്വദേശി അഖില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാഞ്ഞാണിയിലെ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയാണ് കൃഷ്ണപ്രിയ.