HomeIndia35-കാരിയുടെ മൂക്കുത്തിയുടെ ആണി ശ്വാസകോശത്തില്‍

35-കാരിയുടെ മൂക്കുത്തിയുടെ ആണി ശ്വാസകോശത്തില്‍

മൂക്കുത്തിയുടെ ആണി ശ്വാസകോശത്തിലെത്തുകയും ശസ്ത്രക്രിയയ്‌ക്ക് വിധേയയായിരിക്കുകയാണ് 35-കാരി വർഷ സാഹു.

കഴിഞ്ഞ 17 വർഷമായി മൂക്കുത്തി ധരിക്കുന്നയാളാണ് വർ‌ഷ. എങ്ങനെയാണ് മൂക്കുത്തിയുടെ സ്ക്രൂ അയഞ്ഞതെന്നും അത് ശ്വസിച്ചതെന്നും അറിയില്ലെന്നാണ് വർഷ പറയുന്നത്. രണ്ട് മാസം മുൻപാണ് സംഭവം. ഫോണ്‍ ഉപയോഗിക്കുന്നതിനിടെ ദീർഘശ്വാസമെടുത്തിരുന്നു. പിന്നീട് ആണി കാണാതെയായി പോയെന്നും അവർ പറഞ്ഞു.

ശ്വസംമുട്ട്, ചുമ, ന്യൂമോണിയ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുമായി ഡോക്ടറെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. നേരത്തെ മൂക്കിലുണ്ടായ മുറിവ് കാരണമാകും ഈ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതെന്നാണ് അവർ കരുതിയത്. തുടർന്ന് സിടി സ്കാനിലാണ് ശ്വാസകോശത്തില്‍ സ്ക്രൂവിന്റെ സാന്നിധ്യം കണ്ടെത്തിയത്. പിന്നാലെ കൊല്‍‌ക്കത്തയിലെ മെഡിക്ക സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പള്‍മണോളജിസ്റ്റ് ഡോ. ദേബ്രജ് ജാഷിന്റെ നേതൃത്വത്തിലാണ് അത്യപൂർവമായ ശസ്ത്രക്രിയ നടത്തിയത്.

രണ്ട് ആഴ്ചയിലധികമായി വർഷയുടെ ശ്വാസകോശത്തില്‍ സ്ക്രൂ എത്തിയിട്ടെന്നും അതിന്റെ ചുറ്റിലും കലകള്‍ വളരാൻ തുടങ്ങിയിരുന്നുവെന്നും ഡോ. ജാഷ് പറഞ്ഞു. നേരിയ അശ്രദ്ധ പോലും ശ്വാസകോശത്തില്‍ രക്തസ്രാവം ഉണ്ടാകാൻ കാരണമാകുമെന്നും അതിനാല്‍ തന്നെ വളരെ സങ്കീർണമായ ശസ്ത്രക്രി‌യ ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വളരെ അപൂർവ്വമായ സംഭവമാണ് ഇതെന്ന് ഡോക്ടർമാർ‌ പറയുന്നു. ഈന്തപ്പഴത്തിന്റെ കുരുവും മറ്റും ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൊച്ചുകുട്ടികളില്‍ നിന്നും മുതിർന്നവരിലുമാണ് ഇത്തരം സംഭവങ്ങള്‍ റിപ്പോർ‌ട്ട് ചെയ്യുന്നതെന്ന് ഡോക്ടർമാർ പറയുന്നു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts