HomeIndiaവിവാഹഘോഷം കലാശിച്ചത് ദാരുണാന്ത്യത്തില്‍, ട്രക്ക് വാനിലിടിച്ച്‌ ഒമ്ബത് മരണം

വിവാഹഘോഷം കലാശിച്ചത് ദാരുണാന്ത്യത്തില്‍, ട്രക്ക് വാനിലിടിച്ച്‌ ഒമ്ബത് മരണം

അമിത വേഗത്തിലെത്തിയ ട്രക്ക് വാനിലിടിച്ച്‌ ഒമ്ബത് മരണം. മദ്ധ്യപ്രദേശിലെ ഖില്‍ചിപൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ഒമ്ബത് പേരാണ് മരിച്ചത്.

വാനിലുണ്ടായിരുന്ന ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. രാജസ്ഥാനിലെ ജലവാറില്‍ കഴിഞ്ഞ ദിവസം രാതിയിലായിരുന്നു സംഭവം.

അപകടസ്ഥലത്തുവച്ചുതന്നെ മൂന്ന് പേർ മരിച്ചിരുന്നു. ആറ് പേർ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അപകടം സംഭവിച്ചതിന് പിന്നാലെ ഒളിവിലായിരുന്ന ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഡ്രൈവറെ, പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts