ഭാര്യയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. പരിക്കേറ്റ പാറശ്ശാല സ്വദേശി ഷെറീബയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭർത്താവ് കറിച്ചട്ടി ഉപയോഗിച്ച് തലയ്‌ക്കടിച്ചുവെന്നാണ് ഷെറീബയുടെ പരാതി.
ഭർത്താവും സഹോദരിയും ചേർന്ന് മർദ്ദിച്ച ശേഷം ചട്ടിയെടുത്ത് തലയ്‌ക്കടിച്ചെന്ന് യുവതി പൊലീസിനോട് പറഞ്ഞു. അടിയേറ്റ ഉടൻ യുവതി നിലവിളിച്ചുകൊണ്ട് വീടിന് പുറത്തേക്ക് ഇറങ്ങിയോടി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രാമന്റെ രണ്ടാം ഭാര്യയാണ് ഷെറീബ. ആദ്യ ഭാര്യയെ ഉപേക്ഷിച്ച ശേഷം മൂന്ന് വർഷങ്ങള്‍ക്ക് മുമ്ബാണ് രാമൻ ഷെറീബയ്‌ക്കൊപ്പം താമസം ആരംഭിച്ചത്. ഭർത്താവ് ദിവസവും തന്നെ മർദിക്കാറുണ്ടെന്നും ബ്ലേഡ് ഉപയോഗിച്ച് കയ്യില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പറഞ്ഞു. പരിശോധനയില്‍ യുവതിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ കണ്ടെത്തി. നിലവില്‍ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ ആവശ്യമെങ്കില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.