ഒഞ്ചിയത്ത് രണ്ട് യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി. ഓർക്കാട്ടേരി കാളിയത്ത് രണ്‍ദീപ് (30), കുന്നുമ്മക്കര തോട്ടോളി അക്ഷയ് (23) എന്നിവരാണ് മരിച്ചത്.
അമിത ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ എട്ട് മണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നെല്ലാച്ചേരി കുനിക്കുളങ്ങര ടവറിനു സമീപം ആളൊഴിഞ്ഞ പറമ്ബിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എടച്ചേരി സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹങ്ങളുടെ സമീപത്തുനിന്ന് സിറിഞ്ച് ഉള്‍പ്പടെ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.
രണ്‍ദീപിനെയും അക്ഷയ്‌യേയും കാണാതായതിനെത്തുടർന്ന് സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് തെരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടയിലാണ് ആളൊഴിഞ്ഞ പറമ്ബില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
തുടർന്ന് നാട്ടുകാർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. യുവാക്കള്‍ക്കൊപ്പം അവശനിലയില്‍ കണ്ടെത്തിയ ചെറിയ തുരുത്തി സ്വദേശി ശ്രീരാഗിനെ ആശുപത്രിയിലേക്ക് മാറ്റി.രണ്‍ദീപിനെതിരെ നേരത്തെ ഒരു കേസുണ്ടായിരുന്നു.