HomeKeralaസ്ത്രീകള്‍ക്ക് സമ്ബന്നരാകാം 2 വര്‍ഷത്തിനുള്ളില്‍; കേന്ദ്ര സര്‍ക്കാര്‍ പദ്ധതി, അറിയേണ്ടതെല്ലാം

സ്ത്രീകള്‍ക്ക് സമ്ബന്നരാകാം 2 വര്‍ഷത്തിനുള്ളില്‍; കേന്ദ്ര സര്‍ക്കാര്‍ പദ്ധതി, അറിയേണ്ടതെല്ലാം

രാജ്യത്ത് സ്ത്രീകള്‍ക്കായി വിവിധ തരത്തിലുള്ള നിക്ഷേപ ഓപ്‌ഷനുണ്ട്. അത്തരത്തിലുള്ള ജനപ്രിയമായ ഒരു നിക്ഷേപ പദ്ധതിയാണ് ഇന്ത്യൻ പോസ്റ്റ് ഓഫീസ് അവതരിപ്പിച്ച മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റ്.

രണ്ട് വർഷം കൊണ്ട് സ്ത്രീകളെ സമ്ബന്നരാക്കാൻ ഈ പദ്ധതിക്ക് കഴിയും. ഈ പദ്ധതി സ്ത്രീകള്‍ക്ക് മാത്രമുള്ളതാണ് എന്നതാണ് പ്രത്യേകത. സർക്കാർ നടത്തുന്ന പദ്ധതികളിലൂടെ സ്ത്രീകള്‍ക്ക് നിക്ഷേപത്തില്‍ മികച്ച വരുമാനം നേടാനാകും

2023 ലെ ബജറ്റില്‍ ധനമന്ത്രി നിർമ്മല സീതാരാമൻ സ്ത്രീകളുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് സ്കീം ആരംഭിച്ചത്. മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീമില്‍ നിക്ഷേപിക്കുന്നതിലൂടെ, സ്ത്രീകള്‍ക്ക് ഒരു തരത്തിലും വിപണിയിലെ അപകടങ്ങള്‍ നേരിടേണ്ടിവരില്ല. മാത്രമല്ല, ഇതില്‍ ഉറപ്പായ വരുമാനം ലഭിക്കും. ഈ സ്കീമിന് കീഴില്‍ സ്ത്രീകള്‍ക്ക് 2 വർഷത്തേക്ക് പരമാവധി 2 ലക്ഷം രൂപ നിക്ഷേപിക്കാം. രണ്ട് വർഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് നിക്ഷേപത്തിന് 7.5 ശതമാനം പലിശ ലഭിക്കും.

ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ഈ സ്കീമില്‍ നിക്ഷേപിക്കാം, പരമാവധി നിക്ഷേപ തുക 2 ലക്ഷം രൂപയാണ്. ആദായ നികുതി ഇളവുകളും ഈ വരുമാനത്തിന് സ്ത്രീകള്‍ക്ക് ലഭിക്കുന്നതാണ്. സെക്ഷൻ 80 സി പ്രകാരം നിക്ഷേപിച്ച തുകയ്ക്ക് 1.50 ലക്ഷം രൂപ കിഴിവ് ലഭിക്കും.ഈ സ്കീമിന് കീഴില്‍ നിങ്ങള്‍ 2 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍, കാലാവധി പൂർത്തിയാകുമ്ബോള്‍ നിങ്ങള്‍ക്ക് 2,32,044 ലക്ഷം രൂപ ലഭിക്കും.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts