തൃശ്ശൂരില്‍ കാണാതായ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങള്‍ വനമേഖലയില്‍ നിന്ന് കണ്ടെത്തി. പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്തു മണിയൻകിണർ വനമേഖലയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
വടക്കഞ്ചേരി കൊടുമ്ബില്‍ ആദിവാസി ഊരിലെ സിന്ധു(35), വിനോദ് (58) എന്നിവരാണ് മരിച്ചത്. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം വിനോദ് തൂങ്ങിമരിച്ചെന്നാണ് പൊലീസിന്റെ നിഗമനം. മാർച്ച് 27 മുതല്‍ ഇരുവരെയും കാണാതായിരുന്നു. പീച്ചി പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.