മഞ്ജു പിള്ളയും ഛായാഗ്രാഹകൻ സുജിത് വാസുദേവും വിവാഹബന്ധം വേർപിരിഞ്ഞു. സുജിത് തന്നെയാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
2020 മുതല്‍ മഞ്ജുവുമായി അകന്നു കഴിയുകയാണെന്നും ഡിവോഴ്സ് നടപടികള്‍ പൂർത്തിയായി എന്നും അദ്ദേഹം പറഞ്ഞു. മഞ്ജു ഇപ്പോഴും വളരെ അടുത്ത സുഹൃത്താണെന്നും സുജിത് കൂട്ടിച്ചേർത്തു.
‘2020 മുതല്‍ ഞങ്ങള്‍ പിരിഞ്ഞു താമസിക്കുകയാണ്. കഴിഞ്ഞ മാസം ഞങ്ങള്‍ ഡിവോഴ്സ് ആയി. ഇപ്പോള്‍ മഞ്ജുവിനെ സുഹൃത്ത് എന്ന് പറയാനാണ് താല്‍പര്യം. ഞങ്ങള്‍ തമ്മില്‍ ഉള്ള സൗഹൃദം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മഞ്ജുവിന്റെ കരിയർ നല്ല രീതിയില്‍ പോവുകയാണ്. വളരെ അടുത്ത സുഹൃത്ത് വലിയ നിലയിലേക്ക് പോകുന്നത് കാണുമ്ബോള്‍ ഉള്ള സന്തോഷം വളരെ വലുതാണ്. മഞ്ജുവിന്റെ കരിയറിന്റെ കാര്യങ്ങളൊക്കെ ഞങ്ങള്‍ ചർച്ച ചെയ്യാറുണ്ട്’, സുജിത് വാസുദേവ് പറഞ്ഞു.
2000-ല്‍ ആണ് നടി മഞ്ജു പിള്ളയും സുജിത് വാസുദേവനും വിവാഹിതരാകുന്നത്. ഇവർക്ക് ദയ എന്നൊരു മകളുണ്ട്. ഇരുവരും വേർപിരിഞ്ഞു എന്ന അഭ്യൂഹങ്ങള്‍ ഏറെനാളായി വരുന്നുണ്ടെങ്കിലും ആദ്യമായാണ് ഇക്കാര്യത്തില്‍ പരസ്യപ്രതികരണം നടത്തുന്നത്.