മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. സിംനയെ ആക്രമിച്ച പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൊലപാതകാലത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
പിതാവിനെ കാണാന്‍ ആശുപത്രിയിലെത്തിയ യുവതിയെ ഷാഹുല്‍ ഹമീദ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയെന്നാണ് വിവരം. സിംനയുടെ കരുത്തിലും പുറത്തും കുത്തേറ്റിരുന്നു. തുടർന്നുണ്ടായ രക്സ്രാവമാണ് മരണകാരണം.
ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആശുപത്രിക്കുള്ളില്‍ സ്ത്രീകളുടെയും കുട്ടികളുയുടെയും വാർഡിനുള്ളിലാണ് സംഭവം നടന്നത്. പിടിയിലായ പ്രതി ഷാഹുല്‍ അലിയും കൊല്ലപ്പെട്ട സിംനയും തമ്മില്‍ മുൻപരിചയം ഉണ്ടായിരുന്നു, ഇരുവരും സുഹൃത്തുക്കളായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.