HomeKeralaപഞ്ചസാരയുടെ അമിത ഉപയോഗം ശരീരത്തില്‍ കാന്‍സര്‍ കോശം വളരാന്‍ ഇടനല്‍കുമെന്ന് പഠനം

പഞ്ചസാരയുടെ അമിത ഉപയോഗം ശരീരത്തില്‍ കാന്‍സര്‍ കോശം വളരാന്‍ ഇടനല്‍കുമെന്ന് പഠനം

നാവില്‍ കൊതിയൂറും മധുരം തരും പഞ്ചസാര നിസ്സാരക്കാരനല്ല. വെളുത്തവിഷം എന്നറിയപ്പെടുന്ന പഞ്ചസാര നമ്മുടെ ശരീരത്തിലേക്ക് എത്തുമ്ബോള്‍ ഉണ്ടാകുന്ന ദോഷങ്ങള്‍ ചെറുതൊന്നുമല്ല.

പ്രമേഹത്തിന് മാത്രമല്ല പഞ്ചസാര ദോഷം ചെയ്യുന്നത്. നമ്മുടെ ശരീരത്തില്‍ കാൻസർ കോശങ്ങള്‍ വളരാൻ കാരണമാകുന്ന ഒന്നാണ് പഞ്ചസാരയെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിന്റെ അമിത ഉപയോഗം കാൻസർ കോശങ്ങള്‍ വളരാന്‍ സാഹചര്യമൊരുക്കുമെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഹൃദയ ആരോഗ്യത്തെ തരാറിലാക്കാനും പഞ്ചസാരയുടെ ഉപയോഗം കാരണമാകാം.

ഹൃദയപേശികളുടെ ആരോഗ്യത്തിന് ഇത് പ്രതികൂലമായി ബാധിക്കുന്നത് മൂലം, ഹൃദയ പേശികളുടെ ആരോഗ്യത്തിന് ഏറെ ആവശ്യമായ പ്രോട്ടീനെ നശിപ്പിക്കുന്ന ഗ്ലൂക്കോസ് 6-ഫോസ്‌ഫേറ്റിന്റെ അളവ് വർധിക്കുന്നത് വഴിയാണ് ഹൃദ്രോഗം വരാനുള്ള സാധ്യത ഉണ്ടാകുന്നത്. പഴങ്ങളിലും തേനിലും ധാരാളം അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ രൂപമായ ഫ്രക്ടോസും, ഉയർന്ന അളവില്‍ ഫ്രക്ടോസ് അടങ്ങിയ ഒരു കൃത്രിമ മധുരമായ കോണ്‍ സിറപ്പും അമിതമായി കഴിക്കുന്ന വ്യക്തിയില്‍ ആക്രമണാത്മക പെരുമാറ്റങ്ങളുടെ സാധ്യത വർധിപ്പിക്കുകയും, ബൈപോളാർ ഡിസോർഡർ, അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ ഇങ്ങനെയുള്ള പെരുമാറ്റ വൈകല്യങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.

രക്ത സമ്മർദം വർധിക്കാനും പഞ്ചസാര കാരണമായേക്കാം. പൊണ്ണത്തടിയുള്ളവർക്കും പഞ്ചസാര കഴിക്കുന്നത് കൂടുതല്‍ തലവേദനയായി മാറും. ശരീര ഭാരം വർധിക്കാനും വീക്കം വർധിക്കാനും പഞ്ചസാര വഴിവെക്കുന്നു. കൊഴുപ്പുകള്‍ അടിഞ്ഞു കൂടി രക്ത ധമനികള്‍ ചുരുങ്ങാനും ഇടവരുത്തും. പലതരം ചോക്ലറ്റുകളിലും ബേക്കറി സാധനങ്ങളിലും ശീതള പാനീയങ്ങളിലും പഞ്ചസാരയുടെ അളവ് കൂടുതല്‍ ആയതിനാല്‍ അത്തരം ഭക്ഷണ സാധനങ്ങള്‍ കഴിവതും ഒഴിവാക്കുക, പ്രത്യേകിച്ച്‌ കുട്ടികളില്‍. 

മധുര പാനീയങ്ങള്‍ വാങ്ങിച്ചു നല്‍കി സന്തോഷിപ്പിക്കാതെ ചെറിയ പ്രായം മുതലേ പഞ്ചസാര കുറച്ചു കൊണ്ടുള്ള ആഹാര ശീലങ്ങള്‍ പഠിപ്പിക്കുക. മുതിർന്നവരിലും ഇത്തരം ശീലങ്ങള്‍ അനുകരിക്കുക. പരമാവധി പഞ്ചസാരയുടെ ഉപയോഗം ദൈനം ദിന ആഹാരങ്ങളില്‍ നിന്ന് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുക. നല്ല ആഹാരം നല്ല ആരോഗ്യം നല്‍കുകയും രോഗങ്ങളെ തടയുകയും ചെയ്യും.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts