HomeCrimeലൈംഗിക പീഡനത്തിന് ഇരയായത് 14 കാരി കൂട്ടുകാരിയോട് പറഞ്ഞു; തിരുവല്ലയില്‍ രണ്ടുപേർ അറസ്റ്റില്‍

ലൈംഗിക പീഡനത്തിന് ഇരയായത് 14 കാരി കൂട്ടുകാരിയോട് പറഞ്ഞു; തിരുവല്ലയില്‍ രണ്ടുപേർ അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ തിരുവല്ലയില്‍ രണ്ടുപേർ അറസ്റ്റില്‍.

ഇരവിപേരൂർ പടിഞ്ഞാറ്റേതറ സ്വാതി ഭവനില്‍ തുളസീദാസ് (36), കിഴക്കൻ ഓതറ മോടിയില്‍ വീട്ടില്‍ ശ്രീജിത്ത് (34) എന്നിവരാണ് അറസ്റ്റിലായത്.

ലൈംഗിക പീഡനം ഉണ്ടായത് 14 കാരി പെണ്‍കുട്ടി കഴിഞ്ഞ ദിവസം കൂട്ടുകാരിയോട് പറഞ്ഞു. കൂട്ടുകാരി ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ ചുമത്തിയാണ് അറസ്റ്റ്. പിടിയിലായ തുളസീദാസ് ഈ മാസം പന്ത്രണ്ടാം തീയതിയും ശ്രീജിത്ത് കഴിഞ്ഞവർഷം ഓഗസ്റ്റിലും പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts