ആറാട്ടുപുഴ: വലിയഴീക്കല്‍ സ്വദേശിനിയായ ബിഎസ്‌സി നഴ്സിങ് വിദ്യാർത്ഥിനി പോണ്ടിച്ചേരിയില്‍ കടലില്‍ മുങ്ങി മരിച്ചു.
തറയില്‍കടവ് പുത്തൻ മണ്ണേല്‍ ജയദാസ്- ലത ദമ്ബതികളുടെ മകള്‍ ജയലക്ഷ്മിയാണ് (21) മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. പോണ്ടിച്ചേരിയിലെ ജിപ്മെർ കോളജില്‍ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. സഹോദരൻ ജയേഷ് (മിലിട്ടറി). സംസ്കാരം പിന്നീട്.