HomeKeralaനിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു; നേമത്ത് യുവതി മരിച്ചു

നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു; നേമത്ത് യുവതി മരിച്ചു

നരുവാമൂട് മൊട്ടമൂട്ടില്‍ കാറിടിച്ച്‌ സ്കൂട്ടർ യാത്രക്കാരി മരിച്ചു. പിന്നിലിരുന്ന മകന് പരിക്കേറ്റു.

പ്രാവച്ചമ്ബലം മൊട്ടമൂട് സ്വാതി ലൈനില്‍ കൈതൂർകോണം തടത്തരികത്ത് വീട്ടില്‍ സൂസൻ (31) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം.

നരുവാമൂട്ടില്‍ താമസിക്കുന്ന അമ്മയെ വീട്ടിലെത്തിച്ച ശേഷം മടങ്ങുകയായിരുന്നു സൂസനും മകൻ ഷാരോണും. വീട്ടിലേയ്ക്ക് തിരിയുന്ന വഴിയില്‍ പ്രാവച്ചമ്ബലം ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണം വിട്ട് ഇവരുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. കാറിനടിയിലേയ്ക്ക് വീണ സൂസൻ തത്ക്ഷണം മരിച്ചു.

സ്കൂട്ടറിന് പിന്നില്‍ ഇരിക്കുകയായിരുന്ന ഏഴുവയസുകാരൻ ഷാരോണ്‍ ഇടിയുടെ ആഘാതത്തില്‍ മറുഭാഗത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. ഷാരോണിനും സാരമായ പരിക്കേറ്റിട്ടുണ്ട്. കാറില്‍ ഉണ്ടായിരുന്നവർക്കും പരിക്കുണ്ട്. മൊബൈല്‍ ഷോപ്പ് ജീവനക്കാരിയായിരുന്നു സൂസൻ. ഭർത്താവ്: നിഖില്‍.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts