സുരഭി സന്തോഷ് വിവാഹിതയായി. ഗായകൻ പ്രണവ് ചന്ദ്രനാണ് വരൻ. സരിഗമ ലേബലിലെ ആർടിസ്റ്റാണ് പ്രണവ്. പയ്യന്നൂർ സ്വദേശിയായ പ്രണവ് മുംബൈയിലാണ് വളർന്നത്.
കോവളത്തുവച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹചിത്രം സുരഭി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ സുരഭി നർത്തകി കൂടിയാണ്. 2011 ല്‍ കന്നട ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. കുഞ്ചാക്കോ ബോബൻ നായകനായ ‘കുട്ടനാടൻ മാർപ്പാപ്പ’യായിരുന്നു ആദ്യ മലയാള ചിത്രം. സെക്കന്റ് ഹാഫ്, ഹാപ്പി സർദാർ, മൈ ഗ്രേറ്റ്ഗ്രാന്റ് ഫാദർ, പദ്മ തുടങ്ങി പതിനഞ്ചോളം സിനിമകളില്‍ വേഷമിട്ടു.