പേരാവൂരില്‍ അറുപതുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. മുണ്ടക്കല്‍ ലില്ലിക്കുട്ടിയെയാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്.
ഭര്‍ത്താവ് ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലില്ലിക്കുട്ടി തിരികെ വീട്ടിലെത്തിയപ്പോഴാണ് ജോണ്‍ ആക്രമിച്ചത്. ആക്രമണം തടയാന്‍ ശ്രമിച്ച ബന്ധു അനൂപിനും വെട്ടേറ്റു.
ലില്ലിക്കുട്ടിയെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വെളിപ്പെടുത്തി.