HomePoliticsലോക്സഭാ തിരഞ്ഞെടുപ്പ്: ഇരുപതില്‍ 14 ഇടത്ത് യുഡിഎഫ്; അഞ്ചിടത്ത് എല്‍ഡിഎഫ്; മാവേലിക്കരയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം; മാതൃഭൂമി...

ലോക്സഭാ തിരഞ്ഞെടുപ്പ്: ഇരുപതില്‍ 14 ഇടത്ത് യുഡിഎഫ്; അഞ്ചിടത്ത് എല്‍ഡിഎഫ്; മാവേലിക്കരയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം; മാതൃഭൂമി സര്‍വ്വേഫലങ്ങള്‍ പൂര്‍ണ്ണമായി ഇവിടെ വായിക്കാം.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് മുന്നേറ്റമെന്ന് മാതൃഭൂമി ന്യൂസ്- പി മാർക്ക് അഭിപ്രായസർവ്വേ.

ഇടുക്കിയും കോഴിക്കോടും എറണാകുളവും പൊന്നാനിയും യുഡിഎഫ് നിലനിർത്തുമെന്നും ആലത്തൂരും തൃശ്ശൂരും എല്‍.ഡിഎഫ് തിരിച്ചുപിടിക്കുമെന്നും സർവ്വേ പറയുന്നു. രാജ്യത്ത് എൻ.ഡി.എ മുന്നണി വീണ്ടും അധികാരത്തിലേറുമെന്നും സർവ്വേ പ്രവചിക്കുന്നു. എൻ.ഡി.എ മുന്നണി 370 മുതല്‍ 410 വരെ സീറ്റുകള്‍ നേടുമെന്നും ഇന്ത്യ സഖ്യത്തിന് 110-മുതല്‍ 130 വരെ സീറ്റുകള്‍ ലഭിക്കുമെന്നുമാണ് പ്രവചനം.

ഇടുക്കിയില്‍ യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് 10%-ന്റെ വോട്ട് മാർജിനില്‍ വിജയിക്കുമെന്നാണ് സർവ്വേ പറയുന്നത്. എന്നാല്‍ കോഴിക്കോട് നേരിയ വോട്ട് മാർജിനിലായിരിക്കും എം കെ രാഘവന്റെ വിജയം. എറണാകുളം മണ്ഡലം ഹൈബി ഈഡൻ നിലനിർത്തും. ആലത്തൂരില്‍ കെ രാധാകൃഷ്ണനിലൂടെ എല്‍.ഡി.എഫ് മണ്ഡലം തിരിച്ചുപിടിക്കും.

തൃശ്ശൂരില്‍ എല്‍.ഡി.എഫ് സ്ഥാനാർഥി വി എസ് സുനില്‍ കുമാർ 34% വോട്ടുകള്‍ നേടും. 32% വോട്ടുകളോടെ യു.ഡി.എഫിലെ കെ മുരളീധരൻ രണ്ടാമതും 31% വോട്ടുകളോടെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി മൂന്നാമതുമെത്തും.

ഇടുക്കി: ഡീൻ കുര്യാക്കോസ്(UDF)-48%, ജോയ്സ് ജോർജ് (LDF)- 38% സംഗീത വിശ്വനാഥ്(BDJS)-13% കോഴിക്കോട്: എം കെ രാഘവൻ(UDF)-39%, എളമരം കരീം(LDF)-37%, എം ടി രമേശ് (BJP)-22% എറണാകുളം: ഹൈബി ഈഡൻ(UDF)-46%, കെ ജെ ഷൈൻ(LDF)-33%ബി.ജെ.പി-19% പൊന്നാനി: എം പി അബ്ദുള്‍ സമദാനി(UDF)-47%കെ എസ് ഹംസ(LDF)- 30% നിവേദിത സുബ്രഹ്മണ്യൻ(NDA)-17%. ആലത്തൂർ: കെ രാധാകൃഷ്ണൻ(LDF)-43%രമ്യ ഹരിദാസ്(UDF)-42%ബി.ജെ.പി- 13%. തൃശ്ശൂർ: വി എസ് സുനില്‍ കുമാർ(LDF)-34%കെ മുരളീധരൻ(UDF)-32%സുരേഷ് ഗോപി(NDA)-31%

സർവേയുടെ ആദ്യ ഭാഗത്ത് ഏഴില്‍ ആറിടത്ത് യുഡിഎഫ് ജയിക്കുമെന്ന് പ്രവചിച്ചിരുന്നു. രണ്ടാം ഭാഗത്തില്‍, ഏഴില്‍ അഞ്ചിടത്ത് യുഡിഎഫ് ജയിക്കുമെന്ന് പ്രവചിക്കുന്നു. പത്തനംതിട്ടയും, ആലപ്പുഴയും, കോട്ടയവും, മാവേലിക്കരയും, മലപ്പുറവും യുഡിഎഫിന് ഒപ്പം നില്‍ക്കുമെന്നും പാലക്കാടും വടകരയും എല്‍ഡിഎഫ് തിരിച്ചുപിടിക്കുമെന്നുമാണ് പറയുന്നത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts