ജോലി തേടി വിദേശത്തേക്ക് പോകുന്നവരില്‍ വലിയൊരു ഭാഗവും ജീവിത കാലം മുഴുവൻ പ്രവാസികളായി തുടരുന്നു എന്നതാണ് സത്യം.പ്രത്യേകിച്ചും ഗള്‍ഫ് മേഖലയിലുള്ളവർ.
ഇവരില്‍ കൂടുതല്‍ പേരും പ്രായമാകുമ്ബോഴാണ് ഗള്‍ഫ് വിടുന്നത്.
മറ്റൊരു ജോലിക്ക് സാധിക്കാത്ത കാലത്ത് നാട്ടിലേക്ക് എത്തുമ്ബോള്‍ ഇത്തരക്കാർക്ക് പെൻഷൻ സാമ്ബത്തിക സഹായമാകും. ഇതിനായി കേരള പ്രവാസി വെല്‍ഫെയർ ബോർഡ് ഇത്തരത്തിലുള്ള വാർധക്യ പെൻഷൻ നല്‍കുന്നുണ്ട്.ഒപ്പം നിരവധി ആനുകൂല്യങ്ങളും.
വിദേശത്ത് അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കായി കേരള സർക്കാർ ആരംഭിച്ച റിട്ടയർമെന്റ് സേവിംഗ്സ് പദ്ധതിയാണ് പ്രവാസി പെൻഷൻ പദ്ധതി. വിദേശത്ത് ജോലി ചെയ്യുന്ന ഭൂരിഭാഗം മലയാളികളും താഴ്ന്നതോ ഇടത്തരം വരുമാനക്കാരോ ആണ് കേരള പ്രവാസി വെല്‍ഫെയർ ബോർഡ് വഴി ഇവർക്ക് പെൻഷൻ ഉറപ്പാക്കാം. കുടുംബാംഗങ്ങള്‍ക്കുള്ള പെൻഷൻ, അംഗവൈകല്യമുള്ളവർക്കുള്ള പെൻഷൻ, വൈദ്യസഹായം എന്നിങ്ങനെയുള്ള പദ്ധതികളും ബോർഡ് നടപ്പാക്കുന്നുണ്ട്.
കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്തോ സംസ്ഥാനത്തിന് പുറത്തോ ജോലി ചെയ്യുന്നവർക്കാണ് പെൻഷന് അർഹത. 19 നും 60 നും ഇടയില്‍ പ്രായമുള്ള പ്രവാസി മലയാളികള്‍ക്ക് പെൻഷനായി എൻറോള്‍ ചെയ്യാം.
പെൻഷൻ ലഭിക്കുന്നതിന് പ്രതിമാസ വിഹിതം അടയ്ക്കേണ്ടതുണ്ട്.വിദേശത്തുള്ള പ്രവാസി മലയാളികളുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ സംഭാവന 300 രൂപയാണ്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന മലയാളികള്‍ക്ക് 100 രൂപ മാസത്തില്‍ വിഹിതം അടയ്ക്കണം. ഒരു വർഷത്തേക്ക് സംഭാവന നല്‍കിയില്ലെങ്കില്‍ അംഗത്വം റദ്ദാക്കപ്പെടും
അപേക്ഷ എങ്ങനെ
മൂന്ന് ഫോമുകള്‍ പൂരിപ്പിച്ച് പ്രവാസികള്‍ക്ക് പെൻഷൻ പദ്ധതിയുടെ ഭാഗമാകാം. ഫോറം 1 എ വിദേശത്ത് ജോലി ചെയ്യുന്ന എൻആർകെകള്‍ക്കുള്ളതാണ്. കുറഞ്ഞത് 2 വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം കേരളത്തിലുള്ള എൻആർകെ കള്‍ ഫോറം 1 ബി ഉപയോഗിക്കണം. സംസ്ഥാനത്തിന് പുറത്ത് ഇന്ത്യയില്‍ ജോലി ചെയ്യുന്ന എൻആർകെ ഫോം 2 എ ഉപയോഗിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് കേരള പ്രവാസി വെല്‍ഫെയർ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉപയോഗപ്പെടുത്താം.
‘സേവനം’ എന്ന ഭാഗത്ത് രജിസ്ട്രേഷൻ മെനുവില്‍ ‘ഓണ്‍ലൈൻ അപ്ലെെ’ തിരഞ്ഞെടുക്കുക. തുടർന്ന് ഫോം തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ഫോമില്‍ ആവശ്യമായ എല്ലാ വിവരങ്ങളും രേഖപ്പെടുത്തി ആവശ്യമായ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം അപേക്ഷ സബ്മിറ്റ് ചെയ്യാം.
നേട്ടങ്ങള്‍
പ്രവാസി പെൻഷന് രജിസ്റ്റർ ചെയ്യുന്നതോടെ പെൻഷൻ കൂടാതെ മറ്റ് നിരവധി സേവനങ്ങളും ബോർഡില്‍ നിന്ന് പ്രവാസി മലയാളികള്‍ക്ക് ലഭിക്കുന്നുണ്ട്. ഇതിലൊന്നാണ് പ്രവാസി കുടുംബ പെൻഷൻ. വരിക്കാരനായ അംഗം മരണപ്പെട്ടാല്‍ വരിക്കാരന്റെ മരണകാരണം, പെൻഷൻ പേയ്മെന്റ് മോഡ്, രജിസ്ട്രേഷൻ തരം എന്നിവ പരിശോധിച്ച ശേഷം നോമിനിക്ക് പെൻഷന് ലഭിക്കും.
അംഗത്തിന് ഗുരുതരമായ അസുഖമുണ്ടെന്ന് കണ്ടെത്തിയാല്‍ മറ്റ് സർക്കാർ പദ്ധതികളില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ 50,000 രൂപ വരെ ആരോഗ്യ ചെലവുകള്‍ക്കുള്ള സഹായം ലഭിക്കും.
തുടർച്ചയായി മൂന്നോ അതിലധികമോ വർഷം പെൻഷൻ സ്കീമിലേക്ക് സംഭാവന ചെയ്ത വ്യക്തിക്ക് മക്കളുടെ വിവാഹ ചെലവുകള്‍ക്കായി 10,000 രൂപ വരെ സാമ്ബത്തിക സഹായമായി ലഭിക്കും. കുറഞ്ഞത് രണ്ട് വർഷമെങ്കിലും സംഭാവന ചെയ്യുന്ന ഒരു വനിതാ അംഗത്തിന് പ്രസവത്തിനും ഗർഭച്ഛിദ്രത്തിനും സാമ്ബത്തിക സഹായം ലഭിക്കും.
ആനുകൂല്യങ്ങള്‍
പ്രവാസിക്ക് പ്രതിമാസ പെൻഷൻ
മരിച്ചാല്‍ നോമിനിക്ക് പെൻഷൻ
ഗുരുതരമായ അസുഖങ്ങള്‍ക്ക് 50,000 രൂപ വരെ പ്രത്യേക സഹായം
മക്കളുടെ വിവാഹ ചെലവുകള്‍ക്കായി 10,000 രൂപ വരെ പ്രത്യേക സാമ്ബത്തിക സഹായം
വനിതാ അംഗത്തിന് പ്രസവത്തിനും ഗർഭച്ഛിദ്രത്തിനും സാമ്ബത്തിക സഹായം
അടയ്ക്കേണ്ടത് പ്രതിമാസം വെറും 300 രൂപ മാത്രം!