HomeKeralaഡ്രൈവിംഗ് പരിഷ്കരണ നടപടികള്‍ നിര്‍ത്തിവയ്ക്കാൻ മുഖ്യമന്ത്രി; നിര്‍ദേശം ലഭിച്ചില്ലെന്ന് ഗതാഗത വകുപ്പ്

ഡ്രൈവിംഗ് പരിഷ്കരണ നടപടികള്‍ നിര്‍ത്തിവയ്ക്കാൻ മുഖ്യമന്ത്രി; നിര്‍ദേശം ലഭിച്ചില്ലെന്ന് ഗതാഗത വകുപ്പ്

തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ മേഖലയില്‍ ഗതാഗതമന്ത്രി നിര്‍ദേശിച്ച പരിഷ്‌കരണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായി ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ (സി.ഐ.ടി.യു) നേതാക്കള്‍ അറിയിച്ചു.

സംഘടന നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയായിരുന്നു.

സംഘടനകള്‍ ഉന്നയിച്ച ആശങ്കകള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം ചര്‍ച്ചചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പ്രസിഡന്റ് കെ.കെ. ദിവാകരന്‍ പറഞ്ഞു. അതുവരെ പരിഷ്‌കരണ നടപടികള്‍ നിര്‍ത്തിവെക്കും.

നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി പ്രതിദിന ഡ്രൈവിങ് ടെസ്റ്റിന്റെ എണ്ണം 30 ആയി കുറച്ചിരുന്നു. ടെസ്റ്റിങ് ഗ്രൗണ്ടുകളൊരുക്കാന്‍ ഡ്രൈവിങ് സ്‌കൂളുകാരോട് നിര്‍ദേശിച്ചു. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിരീക്ഷണ കാമറയും ജി.പി.എസും ഘടിപ്പിക്കാനും ആവശ്യപ്പെട്ടു. ഇതിനെതിരെ സി.ഐ.ടി.യു ഉള്‍പ്പെടെ സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ നിര്‍ദേശം തങ്ങള്‍ക്ക് ഔദ്യോഗികമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്. മെയ് 1 മുതലാണ് ഡ്രൈവിംഗ് പരിഷ്കരണം കൊണ്ടുവരാൻ ഉത്തരവിട്ടിരുന്നത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts