HomeKeralaയു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റില്‍

യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റില്‍

യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. വണ്ണപ്പുറം ദർഭത്തൊട്ടി വേലംപറമ്ബില്‍ ജോബി ജോസഫിനെയാണ് (28) തൊടുപുഴ പൊലീസ് അറസ്റ്റ്‌ ചെയ്തത്.

തൊടുപുഴ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം റിക്രൂട്ടിങ് സ്ഥാപനം നടത്തുകയായിരുന്നു ജോബി. ഒരു വർഷം മുമ്ബ് യു.കെയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് മൂന്നുലക്ഷം രൂപ പരാതിക്കാരനില്‍ നിന്ന്‌ വാങ്ങി. ഏറെ നാളായിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് തുക തിരികെ ചോദിച്ചെങ്കിലും നല്‍കിയില്ല.

തുടർന്നാണ് തൊടുപുഴ പൊലീസില്‍ പരാതിപ്പെട്ടത്. കൂടുതല്‍ പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. നിലവില്‍ ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ്‌ കേസെങ്കിലും മറ്റ് ജില്ലകളില്‍ നിന്നുള്‍പ്പെടെ ഇരുപതോളം പരാതികള്‍ ജോബിക്കെതിരെ കിട്ടിയിട്ടുണ്ടെന്നും തുടരന്വേഷണം നടക്കുമെന്നും സി.ഐ മഹേഷ്‌കുമാർ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts