ഇന്ത്യയില്‍ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനങ്ങള്‍ക്ക് വലിയ ആരാധകരുണ്ട്. നമ്മളില്‍ നല്ലൊരു ശതമാനവും യുപിഐ ഉപയോഗിക്കുന്നുണ്ടാവും.
ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള ആപ്പുകള്‍ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. യുപിഐയില്‍ വലിയൊരു വിപ്ലവത്തിന് തുടക്കമിടാന്‍ പോവുകയാണ് റിലയന്‍സ് സിഇഒ മുകേഷ് അംബാനി. നിലവില്‍ യുപിഐ മേഖലയില്‍ വലിയ ആധിപത്യം നടക്കുന്നുണ്ടെങ്കിലും, നേട്ടമുണ്ടാക്കുന്നത് മാത്രം അന്താരാഷ്ട്ര കമ്ബനികളാണ്.
നേരത്തെ തന്നെ എന്‍പിസിഐയൊക്കെ അത് ചൂണ്ടിക്കാണിക്കുന്നതാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ വിദേശ യുപിഐകള നിയന്ത്രിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. അതേസമയം അംബാനിയുടെ ജിയോ യുപിഐ പുതിയതായി ആരംഭിക്കാന്‍ പോവുകയാണ്. വിദേശ കമ്ബനികളുടെ എല്ലാം ആധിപത്യം ഇതോടെ അവസാനിക്കാന്‍ വരെ ഈ നീക്കം വഴിയൊരുക്കിയേക്കും.
ജിയോ നേരത്തെ ടെലികോം മേഖലയില്‍ തന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട കമ്ബനിയാണ്. ജിയോ വരുന്നത് വരെ ടെലികോം മേഖലയില്‍ കമ്ബനികളെല്ലാം വന്‍ തുക തന്നെ റീച്ചാര്‍ജുകള്‍ക്ക് ഈടാക്കിയിരുന്നു. എന്നാല്‍ കിടിലന്‍ ഓഫറുകളും, ചുരുങ്ങിയ ചെലവില്‍ കൂടുതല്‍ കാര്യങ്ങളും വരെ റീച്ചാര്‍ജില്‍ ഉള്‍പ്പെടുത്തിയതോടെ ജിയോ അതിവേഗത്തിലാണ് വളര്‍ന്നത്.
ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സര്‍വീസാണ് ജിയോയുടേത്. 44 മില്യണ്‍ യൂസര്‍മാരില്‍ അധികം ജിയോയ്ക്കുണ്ട്. ഇതെല്ലാം വളരെ ചുരുങ്ങിയ കാലം കൊണ്ട് ജിയോ സാധ്യമാക്കിയെടുത്തതാണ്. അതേ പ്ലാനോടെയാണ് ജിയോ യുപിഐ ലോഞ്ച് ചെയ്യാന്‍ പോകുന്നത്.
യുപിഐ പേമെന്റ് മാര്‍ക്കറ്റിലേക്കാണ് ജിയോ വരാന്‍ ഒരുങ്ങുന്നത്. ജിയോ സൗണ്ട്‌ബോക്‌സ് റീട്ടെയില്‍ സ്‌റ്റോറുകളിലെ പേമെന്റുകളെ വിപ്ലവകരമായ മാറ്റത്തിലേക്ക് നയിക്കുമെന്നാണ് സൂചന. ജിയോ സൗണ്ട് ബോക്‌സ് പേടിഎമ്മിന്റെ സൗണ്ട്‌ബോക്‌സിന് സമാനമാണിത്. യുപിഐ സര്‍വീസുകള്‍ വ്യാപിപ്പിക്കാനുള്ള തീരുമാനമാണ് നിലവില്‍ എടുത്തിരിക്കുന്നത്.
ജിയോ പേ ആപ്പുമായി സഹകരിച്ചാണ് സൗണ്ട്‌ബോക്‌സ് ടെക്‌നോളജി കൊണ്ടുവരുന്നത്. നിലവില്‍ ഇതിന്റെ ട്രയലുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പരീക്ഷണാര്‍ത്ഥത്തില്‍ ഇവ ഉപയോഗിക്കുന്നതാണ് തുടക്കം. വൈകാതെ നിരവധി കടകളില്‍ സൗണ്ട്‌ബോക്‌സിനെ ലോഞ്ച് ചെയ്യും.
ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ പോലുള്ള യുപിഐ ആപ്പുകളെ വെല്ലുവിളിക്കാന്‍ തന്നെയാണ് ജിയോയുടെ നീക്കം. പേടിഎം പേമെന്റ് ബാങ്ക് വന്‍ പ്രതിസന്ധിയില്‍ നില്‍ക്കുന്നത് മുതലെടുക്കാന്‍ കൂടിയാണ് ജിയോയുടെ ശ്രമം. നിലവില്‍ പേടിഎമ്മിന്റെ യുപിഐ സേവനങ്ങള്‍ക്ക് ആര്‍ബിഐ തടസ്സങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. ജിയോ അവരുടെ മാര്‍ക്കറ്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് യുപിഐ സര്‍വീസുകള്‍ ലോഞ്ച് ചെയ്യുന്നത്.