HomeKerala20 കാരിയെ കാണാനില്ല; വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് കൊച്ചി സിറ്റി പൊലീസ്, Infopark Police Station...

20 കാരിയെ കാണാനില്ല; വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് കൊച്ചി സിറ്റി പൊലീസ്, Infopark Police Station – 04842415400.

20കാരിയായ ഇതര സംസ്ഥാന യുവതിയെ കാണാനില്ലെന്ന് കൊച്ചി സിറ്റി പൊലീസ്. പെണ്‍കുട്ടിയെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.

മേഘാലയ സ്വദേശിയായ 20 വയസ്സുള്ള മോനിഷ എന്ന പെണ്‍കുട്ടിയെയാണ് കാണാതായത്. ജനുവരി 20 രാവിലെ 07.00 മണിമുതലാണ് കാണാതായത്. കാക്കനാട് നിലംപതിഞ്ഞിമുകളിലുള്ള കെന്നഡ് ബഡ്ജറ്റ് ലോഡ്ജിലായിരുന്നു താമസം. അവിടെ നിന്ന് തൊട്ടുടുത്ത മുറിയില്‍ താമസിക്കുന്ന ദീപക്ക് എന്ന് വിളിക്കുന്ന ബേത് ബഹദൂർ ഛേത്രി എന്നയാളുടെ ഒപ്പം പാലാരിവട്ടം പൈപ്പ് ലൈനിലുള്ള റസ്റ്റോറന്റിലേക്ക് ഇന്റർവ്യൂവിന് പോകുകയാണന്ന് പറഞ്ഞാണ് ഇറങ്ങിയത്.

എന്നാല്‍, എത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താതായതോടെ ഇൻഫോപാർക്ക് പൊലീസില്‍ പരാതി ലഭിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്. യുവതിയെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്ബറുകളില്‍ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. Inspector of Police – 9497962051, Sub Inspector of Police – 9497962053, Infopark Police Station – 04842415400.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts