മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തന രഹിതമായി. രാത്രി എട്ടരയോടെയാണ് മെറ്റയും ഫേസ്ബുക്കും പ്രവർത്തനരഹിതമായത്.
ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ലോഗ് ഔട്ടായി. ഇൻസ്റ്റാഗ്രാമില്‍ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല. മെസഞ്ചർ, എന്നിവയും പ്രവർത്തന രഹിതമായി. തകരാറിന് പിന്നിലെ കാരണമെന്താണെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല.
സോഷ്യൽ മീഡിയ ആപ്പുകൾ തിരിച്ചു വന്നു
പണിമുടക്കിയ മെറ്റ് തകരാർ പരിഹരിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയ ആപ്പുകൾ തിരിച്ചു വന്നു. രാത്രി എട്ടരയോടെയാണ് മെറ്റയുടെ കീഴിലുള്ള സോഷ്യൽ മീഡിയ ആപ്പുകൾ പ്രവർത്തന രഹിതമായത്. ഒരു മണിക്കൂറിന് ശേഷമാണ് ആപ്പുകൾ തിരിച്ചു വന്നത്.
ഫേസ്ബുക്ക് അക്കൗണ്ടുകൾ ലോഗ് ഔട്ടാവുകയും തെറ്റായ പാസ് വേർഡുകളാണ് നൽകുന്നതെന്നുമായിരുന്നു ഫേസ്ബുക്ക്
ലോഗിൻ ചെയ്യുമ്പോൾ ലഭിച്ച മറുപടി. ഇൻസ്റ്റാഗ്രാമിൽ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല. മെസഞ്ചർ,ഡ് എന്നിവയും പ്രവർത്തന രഹിതമായിരുന്നു.
അതെ സമയം മെറ്റാ അതിൻറെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ പ്രശ്നങ്ങൾ തുറന്നു പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ കമ്പനി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന്
വക്താവ് എക്സിൽ പ്രതികരിച്ചു. ഞങ്ങളുടെ സേവനങ്ങൾ ആക്സസ് ചെയ്യുന്നതിൽ ആളുകൾക്ക് പ്രശ്നമുണ്ടെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ ഇപ്പോൾ അത് പരിഹരിക്കാൻ പ്രവർത്തിക്കുകയാണ്’ മെറ്റാ വക്താവ് ആൻഡി സ്റ്റോൺ എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.