കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന തൊഴിലാളികളുടെ വീഡിയോ പുറത്ത്. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ കെസഗുളി ഗ്രാമത്തിലെ ഒരു തോട്ടത്തിലാണ് കാട്ടാന ഇറങ്ങിയത്.
തോട്ടത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന രണ്ടുപേര്‍ക്ക് നേരെ ആന പാഞ്ഞടുക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന രണ്ടു തൊഴിലാളികളുടെ സമീപത്തേക്കാണ് കാട്ടാന പാഞ്ഞു വന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്. ആനയെ കണ്ടതോടെ ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരില്‍ ഒരാള്‍ ആനയുടെ തൊട്ടു മുന്നില്‍പ്പെട്ടെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ സമീപത്തെ വീട്ടിലേക്ക് ഓടി കയറാന്‍ ശ്രമിച്ചെങ്കിലും പൂട്ടിയിട്ട നിലയിലായിരുന്നു. ഇതോടെ മുറ്റത്ത് പാര്‍ക്ക് ചെയ്ത കാറിന്റെ അടിയിലേക്ക് കയറുന്നതും വീഡിയോയില്‍ കാണാം.