HomeKeralaവീഡിയോ; കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് വീണ്ടും മരണം; ആക്രമണം കൂവ വിളവെടുക്കുന്നതിനിടെ; സ്ത്രീ കൊല്ലപ്പെട്ടു

വീഡിയോ; കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് വീണ്ടും മരണം; ആക്രമണം കൂവ വിളവെടുക്കുന്നതിനിടെ; സ്ത്രീ കൊല്ലപ്പെട്ടു

കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് വീണ്ടും മരണം. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര 70 ആണ് കൊല്ലപ്പെട്ടത്.

കൂവ വിളവെടുക്കുന്നതിന് ഇടയില്‍ കാട്ടന ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

എറണാകുളം ജില്ലയില്‍ നിന്ന് പെരിയാര്‍ കടന്ന് ഇടുക്കി ജില്ലയിലേക്ക് കടന്ന ആനയെ നാട്ടുകാര്‍ തുരത്തിയിരുന്നു. മറുവശത്ത് നിന്ന് നാട്ടുകാരും ആനയെ തുരത്തി. ഇതിനിടെ ആന നേര്യമംഗലം ഭാഗത്തേക്ക് കടന്നു. ഇതൊന്നുമറിയാതെ പ്രദേശത്ത് കൂവ പറിച്ചുകൊണ്ടിരുന്ന ഇന്ദിര കാട്ടാനയുടെ മുന്നില്‍ പെട്ടു. പൊടുന്നനെയുള്ള കാട്ടാനയുടെ ആക്രമണത്തില്‍ ഇന്ദിരയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. നാട്ടുകാര്‍ ഉടൻ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇന്ദിരയെ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രദേശത്ത് സ്ഥിരമായി എത്തുന്ന കാട്ടാനയാണ് ഇന്ന് ഒരാളുടെ ജീവനെടുത്തതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ഈ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കേസ് കുറ്റപ്പെടുത്തി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനമേഖലയുള്ള ഇടുക്കിയിലാണ്. ജനത്തിന് സുരക്ഷ കൊടുക്കാൻ പറ്റില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു മന്ത്രിയും സര്‍ക്കാരും? താൻ നിരാഹാരം കിടന്നപ്പോള്‍ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മന്ത്രി തന്നെ നിരന്തരം വിളിച്ചു. കാട്ടാനയെ ഓടിച്ചുവിടാനും പിടിച്ചുമാറ്റാനും ശ്രമിക്കണം. വന്യമൃഗങ്ങള്‍ കാട്ടിലാണ് കഴിയേണ്ടത്. അത് ജനവാസ മേഖലയില്‍ എത്തിയാല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അതിനെ

 കാട്ടിലേക്ക് ഓടിക്കണം. നൂറ് കണക്കിന് ആളുകള്‍ ഭീതിയിലാണ് കഴിയുന്നത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts