ചാകര എന്ന് പറഞ്ഞാല്‍ ഇതാണ്’. സോഷ്യല്‍മീഡിയയില്‍ വൈറലായി ഫിലിപ്പിനിയന്‍ ദ്വീപായ മിൻഡനാവോയിലെ സാരംഗനി തീരത്ത് പ്രത്യക്ഷപ്പെട്ട നീണ്ട മത്തി ചാകര.
ആയിരമോ പതിനായിരമോ അല്ല കോടിക്കണക്കിന് മീനാണ് തീരത്ത് അടിഞ്ഞത്. മീനുകള്‍ കൂമ്ബാരമായി ഒഴുകിയെത്തിയതോടെ തീരത്തിന്റെ നാല് കിലോമീറ്റർ ദൂരം വെള്ളി നിറമായി.
പ്രദേശവാസികള്‍ കൊട്ടയും തുണിയും ഉപയോഗിച്ച് മത്തി വാരിക്കൊണ്ടു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ജനുവരി ഏഴിന് സംഭവിച്ച ഈ അപൂർവ പ്രതിഭാസം ഒരു ദുശ്ശകുനം പോലെയാണ് ഇന്ന് ഫിലിപ്പൈന്‍സുകാര്‍ കാണുന്നത്.
ചാകര പ്രത്യക്ഷപ്പെട്ട് 48 മണിക്കൂറിന് ശേഷമാണ് ഫിലിപൈന്‍സില്‍ വൻ ഭൂചലനമുണ്ടായത്. കടല്‍ മുന്നറിയിപ്പ് നല്‍കിയതാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. വിഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.