തിരുവനന്തപുരം: വെയിലും മഴയുമേല്‍ക്കാതെ കമിതാക്കള്‍ക്ക് സ്വകാര്യമായി ഒന്നിച്ചിരിക്കാൻ തലസ്ഥാനത്തൊരിടം.
നഗരത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പത്ത് കിലോമീറ്റർ അപ്പുറത്ത് പ്രാവച്ചമ്ബലത്താണ് കപ്പിള്‍സ് കഫെ എന്ന പേരില്‍ തികച്ചും എക്സ്ക്ലൂസീവായി ഇങ്ങനെയൊരു കേന്ദ്രം വരുന്നത്.
പേരുപോലെ കമിതാക്കള്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം. രണ്ട് മണിക്കൂർ ഒന്നിച്ചിരിക്കാനും ഓരോ ചോക്ലേറ്റ് ഷെയ്ക്ക് ആസ്വദിച്ച് കഴിക്കാനും 300 രൂപ മാത്രമാണ് ചിലവ്.