HomeKerala'KSEB കാട്ടുകള്ളന്മാര്‍'; നമ്മുടെ 600 അവര്‍ക്ക് 200; സോളാര്‍ വച്ചിട്ടും കറണ്ട് ബില്‍ 10,030 രൂപ;...

‘KSEB കാട്ടുകള്ളന്മാര്‍’; നമ്മുടെ 600 അവര്‍ക്ക് 200; സോളാര്‍ വച്ചിട്ടും കറണ്ട് ബില്‍ 10,030 രൂപ; വിമര്‍ശനവുമായി മുൻ ഡിജിപി ആര്‍. ശ്രീലേഖ

കെഎസ്‌ഇബിക്കെതിരേ രൂക്ഷവിമർശനവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. സോളാര്‍ വച്ചിട്ടും വൈദ്യുതി ബില്‍ തുടര്‍ച്ചയായി വര്‍ധിച്ച്‌ കഴിഞ്ഞ മാസം ബില്‍ത്തുക പതിനായിരം രൂപയിലെത്തിയതായി ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചു.

സോളാര്‍ പാനല്‍വെച്ച ആദ്യമാസങ്ങളില്‍ വൈദ്യുതി ഉപഭോഗത്തിന് നല്‍കേണ്ടിവന്ന ബില്‍ത്തുകയില്‍ കുറവ് വന്നെങ്കിലും ഇപ്പോള്‍ ബില്‍ തുക സോളാർ വക്കുന്നതിന് മുൻപുള്ളതിനെക്കാള്‍ കൂടുതലായെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. പ്രതിമാസം 500 മുതല്‍ 600 യൂണിറ്റ് സോളാര്‍ വൈദ്യുതി കെഎസ്‌ഇബിയ്ക്ക് നല്‍കുന്നുണ്ടെന്നും എന്നാല്‍ 200, 300 യൂണിറ്റായി മാത്രമേ കെഎസ്‌ഇബി കണക്കാക്കുകയുള്ളൂവെന്നും സോളാര്‍ വെക്കുമ്ബോള്‍ ബാറ്ററി വാങ്ങി ഓഫ് ഗ്രിഡാക്കി വെക്കുന്നതാണ് നല്ലതെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

ആര്‍ ശ്രീലേഖയുടെ കുറിപ്പിന്‌റെ പൂര്‍ണരൂപം

വീട്ടില്‍ സോളാർ വെക്കുമ്ബോള്‍ ON GRID ആക്കല്ലേ.. KSEB കട്ടോണ്ട് പോകും!

രണ്ടു വർഷം മുമ്ബ് കണ്ണ് തള്ളിയപ്പോഴുള്ള കറന്റ്‌ ബില്ല് കണ്ടിട്ടാണ് സോളാർ വെക്കാമെന്ന് തീരുമാനിച്ചത്. വിദഗ്ധ ഉപദേശപ്രകാരം on grid ആയി ചെയ്തു. പിന്നീട് bill മാസം തോറുമായെങ്കിലും പഴയ ₹20,000 ന് പകരം 700, 800 ആയപ്പോള്‍ സന്തോഷമായി. കഴിഞ്ഞ 5,6 മാസമായി പതിയെ പതിയെ അത് കൂടി കഴിഞ്ഞ മാസത്തെ bill ₹10,030.!?!?!

അതായത് solar വെക്കുന്നതിനു മുൻപത്തെക്കാള്‍ കൂടുതല്‍! വൈദ്യുതി ഉപയോഗം ഒട്ടും കൂടിയിട്ടില്ല. അവരുടെ ബില്ല് കണ്ടാല്‍ ഒന്നും മനസ്സിലാവില്ല. എന്തെക്കെയോ മെഷീൻ വെച്ച്‌ എന്തെക്കെയോ കണക്കുകള്‍.

മുൻപൊരു പരാതി നല്‍കിയിരുന്നു. അപ്പോള്‍ കുറെ technical പദങ്ങള്‍ കൊണ്ടൊരു മറുപടിയല്ലാതെ ഒന്നും സംഭവിച്ചില്ല.

പിന്നെ സ്വയം ചിന്തിച്ചു മനസ്സിലാക്കി.

മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഇരട്ടി യൂണിറ്റിന് ചാർജ് ചെയ്യുന്ന KSEB, മീറ്ററില്‍ സമയനുസ്സരിച്ചു എന്തെക്കെയോ സെറ്റ് ചെയ്തിട്ടുണ്ട്. കാലത്തെ വൈദ്യുതിക്ക് ഒരു തുക, ഉച്ചക്കുള്ള ഉപയോഗത്തിന് വേറൊരു തുക, രാത്രി ഉപയോഗിക്കുന്നതിനു മറ്റൊരു തുക. എന്നാല്‍ നമ്മള്‍ ഉല്‍പാദിപ്പിക്കുന്ന സോളാറിനു അവർ തരുന്ന വിലയുടെ പകുതിയില്‍ താഴെ!

എന്റെ 5 KW സോളാർ മാസം 500 മുതല്‍ 600 unit വരെ KSEB ക്ക് കൊടുക്കുന്നു. എന്നാലത് 200, 300 unit ആയി മാത്രമേ അവർ കണക്കാക്കൂ.. അവർക്കതിന്റെ വില അത്രയല്ലേ ഉള്ളൂ? 

അനധികൃത പവർ കട്ട്‌ സമയത്തും, ലൈൻ പണി എന്ന് പറഞ്ഞു ദിവസം 3,4 മണിക്കൂർ കറന്റ്‌ ഇല്ലാത്ത സമയവും നമ്മള്‍ സോളാറിലൂടെ കറന്റ്‌ ഉണ്ടാക്കി അവർക്ക് കൊടുത്തോണ്ടിരിക്കും. നമുക്കൊരു ഗുണവുമില്ല താനും. 

അത് കൊണ്ട്, സോളാർ വെക്കുമ്ബോള്‍ ബാറ്ററി വാങ്ങി off grid വെക്കുന്നതാണ് നല്ലത്. അതാവുമ്ബോള്‍ നമ്മുടെ കറന്റ്‌ നമുക്ക് തന്നെ കിട്ടുമല്ലോ!

ഇതിവിടെ എഴുതിയത് കൊണ്ട് പൊതുജനങ്ങള്‍ക്കെങ്കിലും ഗുണമുണ്ടാവട്ടെ!

കാട്ടുകള്ളന്മാരായ KSEB എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ല!

കഴിഞ്ഞ മാസത്തെ bill താഴെയുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായാല്‍ പറയണേ?

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts