HomeEntertainmentസഞ്ജു VS ലഖ്‌നൗ- ടോസ് മൂന്നു മണിക്ക്

സഞ്ജു VS ലഖ്‌നൗ- ടോസ് മൂന്നു മണിക്ക്

ഐപിഎല്ലിലെ നാലാമത്തെ മല്‍സരത്തില്‍ ഇന്നു രാജസ്ഥാന്‍ റോയല്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും നേര്‍ക്കുനേര്‍.

റോയല്‍സിന്റെ ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ വൈകീട്ട് 3.30 മുതലാണ് മല്‍സരം. ടോസ് മൂന്നു മണിക്കു നടക്കും. സഞ്ജു സാംസണിനു കീഴിലാണ് റോയല്‍സ് ഇറങ്ങുകയെങ്കില്‍ ലഖ്‌നൗവിനെ നയിക്കുക കെഎല്‍ രാഹുലാണ്.

ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ ടീമിലെത്താന്‍ സഞ്ജുവിനും രാഹുലിനും ഈ ഐപിഎല്‍ സീസണ്‍ ഏറെ നിര്‍ണായകമാണ്. ബാറ്റിങിനോടൊപ്പം വിക്കറ്റ് കീപ്പിങിലും മികച്ച പ്രകടനം നടത്തിയെങ്കില്‍ മാത്രമേ ഇവര്‍ക്കു ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ കഴിയൂ. ലോകകപ്പ് ടീമിലേക്കു മുന്നേറാന്‍ ഈ സീസണിലെ ഐപിഎല്ലില്‍ സ്വന്തം ബാറ്റിങ് പൊസിഷനിലും രാഹുല്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ഓപ്പണിങ് വിട്ട അദ്ദേഹം മധ്യനിര ബാറ്ററായിട്ടാണ് ഇത്തവണയിറങ്ങുക.

 


കഴിഞ്ഞ സീസണില്‍ റോയല്‍സിനു നേരിയ വ്യത്യാസത്തില്‍ പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായിരുന്നു. ഒരു ജയം മാത്രമകലെയാണ് റോയല്‍സിനു പ്ലേഓഫില്‍ ഇടം ലഭിക്കാതെ പോയത്. അതുകൊണ്ടു തന്നെ ഇത്തവണ അത്തരമൊരു അബദ്ധം സംഭവിക്കാതിരിക്കാന്‍ റോയല്‍സ് ശ്രമിക്കുമെന്നുറപ്പാണ്. മറുഭാഗത്ത് കഴിഞ്ഞ സീസണില്‍ പ്ലേഓഫിലെത്തിയ ലഖ്‌നൗ വീണ്ടുമൊരു പ്ലേഓഫായിരിക്കും ലക്ഷ്യമിടുക.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts