HomeIndiaആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ ഇൻഷുറൻസ്: ചികിത്സ പരിരക്ഷ 10 ലക്ഷം ആയി ഉയർത്താൻ കേന്ദ്രം;...

ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ ഇൻഷുറൻസ്: ചികിത്സ പരിരക്ഷ 10 ലക്ഷം ആയി ഉയർത്താൻ കേന്ദ്രം; ആർക്കൊക്കെ ആനുകൂല്യം ലഭിക്കുമെന്നും അപേക്ഷിക്കേണ്ടതെങ്ങനെയെന്നും വായിക്കാം.

ന്യൂഡല്‍ഹി: ചികിത്സാ ധനസഹായ പദ്ധതിയായ ആയുഷ്മാൻ ഭാരതിന് കീഴിലുള്ള ഇൻഷൂറൻസ് തുക വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ. തുക 10 ലക്ഷമായി ഉയർത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകള്‍ പുരോഗമിക്കുകയാണ്.സാധാരണക്കാരുടെ ചികിത്സ ഉറപ്പാക്കുന്നതിനായി സർക്കാർ ആരംഭിച്ച പദ്ധതിയാണ് ആയുഷ്. നിലവില്‍ ഇൻഷൂറൻസ് തുകയായി അഞ്ച് ലക്ഷം രൂപയാണ് ലഭിക്കുന്നത്.

ഈ പദ്ധതി വലിയ ഗുണം ചെയ്യുന്ന പശ്ചാത്തലത്തിലാണ് തുക വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. 2018ലാണ് സർക്കാർ ഈ പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയിലെ അംഗങ്ങള്‍ക്ക് ഹെല്‍ത്ത് കാർഡ് നല്‍കും. ഇതുവഴിയാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്നാണ് ചികിത്സാ ചെലവ് പങ്കിടുന്നത്. രാജ്യത്ത് 12 കോടിയിലധികം ആളുകള്‍ക്കാണ് നിലവില്‍ ഹെല്‍ത്ത് കാർഡ് ഉള്ളത്.

പട്ടികജാതി പട്ടികവർഗക്കാർ, ഭൂരഹിതർ, ഗ്രാമീണ മേഖലയിലെ താഴ്ന്ന വരുമാനക്കാർ, ദിവസ വേതനക്കാർ എന്നിവർക്കെല്ലാം സൗജന്യ ഇൻഷുറൻസ് ലഭിക്കും. ഇവർക്ക് പുറമേ നഗരമേഖലയില്‍ ശുചീകരണ തൊഴിലാളികള്‍, പ്യൂണ്‍, പ്ലംബമാർ, പെയിന്റർമാർ, വെല്‍ഡർമാർ, ഗാർഹിക തൊഴിലാളികള്‍, ഇലക്‌ട്രീഷ്യൻമാർ തുടങ്ങിയവർക്കും പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. രോഗനിർണയം, ടെസ്റ്റുകള്‍, ഡോക്ടർ കണ്‍സള്‍ട്ടേഷൻ, ഐസിയു ചെലുകള്‍ എന്നിവയ്ക്കാണ് ആനുകൂല്യം ലഭിക്കുക.

ഹെല്‍ത്ത് കാർഡിന് അർഹതയുണ്ടോയെന്ന് നമുക്ക് തന്നെ ഓണ്‍ലൈൻ ആയി പരിശോധിക്കാൻ സാധക്കും. ഇതിനായിയി https://pmjay.gov.in/ എന്ന വെബ്‌സൈറ്റാണ് സന്ദർശിക്കേണ്ടത്. തുറന്നുവരുന്ന ഹോം പേജില്‍ ആം ഐ എലിജിബിള്‍ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. അപ്പോള്‍ മൊബൈല്‍ നമ്ബർ ചോദിക്കും. നമ്ബറും ക്യാപ്ചയും അടിയ്ക്കുക. ശേഷം മൊബൈലിലേക്ക് വരുന്ന ഒടിപിയും മറ്റ് വിവരങ്ങളും നല്‍കി സബ്മിറ്റ് ബട്ടണ്‍ അമർത്തുക.

ഇനി ആനൂകൂല്യത്തിന് അർഹരാണ് എങ്കില്‍ ഈ പറയുന്ന രീതിയില്‍ കാർഡിനായി അപേക്ഷിക്കാം.

  • http://pmjay.gov.in എന്ന സൈറ്റ് തുറന്ന ശേഷം ബിഎച്ച്‌എ രജിസ്‌ട്രേഷൻ എന്നതില്‍ ക്ലിക്കുചെയ്യുക.
  • അതില്‍ ആധാർ വിവരങ്ങള്‍ നല്‍കി കഴിഞ്ഞാല്‍ മൊബൈല്‍ നമ്ബറിലേക്ക് ഒടിപി വരും.
  • ഇത് നല്‍കി കഴിഞ്ഞാല്‍ പാൻ കാർഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കാം. അപേക്ഷ അംഗീകരിച്ചാല്‍ നമുക്ക് കാർഡ് ലഭിക്കും.

Latest Posts