HomeIndiaജമ്മു- കശ്മീർ കത്വവയിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് വീരമൃത്യു: വിശദാംശങ്ങൾ വായിക്കാം.

ജമ്മു- കശ്മീർ കത്വവയിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് വീരമൃത്യു: വിശദാംശങ്ങൾ വായിക്കാം.

ജമ്മു- കശ്മീർ കത്വ ജില്ലയിലെ മചേഡിയില്‍ സൈനിക വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികർക്ക് വീരമൃത്യു. കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് പട്രോളിങ് നടത്തുകയായിരുന്ന സംഘത്തിനുനേരെ വെടിവെപ്പും ഗ്രനേഡ് ആക്രമണവും ഉണ്ടായത്.

ഏറ്റുമുട്ടലില്‍ 4 സൈനികർ സംഭവസ്ഥലത്ത് വീരമൃത്യു വരിച്ചു. പരിക്കേറ്റ 1 സൈനികൻ രാത്രിയോടെ വീരമൃത്യു വരിക്കുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് സൈനികർക്ക് പരിക്കേറ്റതായാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്.

ഭീകരർ സമീപത്തെ കാട്ടിലേക്ക് രക്ഷപ്പെട്ടു. കൂടുതല്‍ സേന സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.കഴിഞ്ഞ 48 മണിക്കൂറിനിടെ കശ്മീരില്‍ ഇതു രണ്ടാം തവണയാണ് സൈന്യത്തിനുനേരെ ഭീകരാക്രമണമുണ്ടാകുന്നത്. ഞായറാഴ്ച രജൗരിയിലെ സൈനിക ക്യാംപിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ജവാനു പരിക്കേറ്റിരുന്നു.

Latest Posts