HomeIndiaലക്ഷക്കണക്കിന് ആളുകൾക്കിടയിൽ നിമിഷം നേരം കൊണ്ട് മനുഷ്യ ചങ്ങല തീർത്ത് ആംബുലൻസിന് വഴിയൊരുക്കി; ഇതാണ് ആർഎസ്എസ്:...

ലക്ഷക്കണക്കിന് ആളുകൾക്കിടയിൽ നിമിഷം നേരം കൊണ്ട് മനുഷ്യ ചങ്ങല തീർത്ത് ആംബുലൻസിന് വഴിയൊരുക്കി; ഇതാണ് ആർഎസ്എസ്: ലോകം വാഴ്ത്തുന്ന വീഡിയോ കാണാം

ഒഡിഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ രഥയാത്രയോടനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലുംപെട്ട് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആർ എസ് എസ് പ്രവർത്തർ നടത്തിയ ഇടപെടലാണ് ഇപ്പോള്‍ വാർത്തകളില്‍ നിറയുന്നത്. ലക്ഷക്കണക്കിന് ഭക്തർക്കിടയില്‍ നിമിഷനേരം കൊണ്ട് മനുഷ്യച്ചങ്ങല തീർത്താണ് ആർ എസ് എസ് പ്രവർത്തകർ അപകടത്തില്‍പെട്ടവരെയും വഹിച്ചുള്ള ആംബുലൻസിന് വഴിയൊരുക്കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്.

പത്തു മുതല്‍ പതിനഞ്ച് ലക്ഷം ഭക്തരാണ് ഇക്കുറി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര കാണാനെത്തിയത് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനിടയിലാണ് അപകടമുണ്ടായത്. ഇത്രയധികം ജനത്തിനെ നിയന്ത്രിക്കാൻ നിമിഷനേരം കൊണ്ട് രണ്ടുവരികളായി ആർ എസ് എസ് പ്രവർത്തകർ അണിനിരക്കുകയായിരുന്നു. ആർഎസ് എസ് തീർത്ത മനുഷ്യച്ചങ്ങലയുടെ വീഡിയോ വൈറലായതോടെ ലോകമെങ്ങും ആർഎസ്‌എസിന്റെ മനുഷ്യച്ചങ്ങലയെ വാഴ്‌ത്തുകയാണ്.

ലക്ഷക്കണക്കിന് ഭക്തർ ചുറ്റും തിക്കിത്തിരക്കുമ്ബോഴാണ് ആർഎസ്‌എസ് പ്രവർത്തകർ അതിനിടയില്‍ രണ്ടുവരിയിലായി മനുഷ്യച്ചങ്ങല തീർത്ത് നടുവിലൂടെ ആംബലൻസിനെ കടത്തിവിട്ടത്. ആർഎസ് എസ് പ്രവർത്തകരുടെ മനുഷ്യച്ചങ്ങലയ്‌ക്കുള്ളിലൂടെ ഒരു തടസ്സവുമില്ലാതെ ആംബുലൻസ് പോകുന്ന വീഡിയോയാണ് പുറത്തുവന്നത്. ഒരു അപകടസ്ഥലത്ത് നടന്ന കിറുകൃത്യമായ ആസൂത്രണം. പരമ്ബരാഗത യൂണിഫോമായ കാക്കിട്രൗസറും വെള്ള ഷർട്ടുമണിഞ്ഞ ആർഎസ്‌എസുകാരൻ നിരയായി കൈകോർത്ത് പിടിച്ച്‌ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.പുരി ജഗന്നാഥക്ഷേത്രത്തിലെ രഥയാത്രയോടനുബന്ധിച്ച്‌ തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെപ്പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കാനായിരുന്നു ആർഎസ്‌എസ് പ്രവർത്തകരുടെ ഇടപെടല്‍ ഉണ്ടായത്. ആർഎസ്‌എസ് പ്രവർത്തകർ തീർത്ത മനുഷ്യച്ചങ്ങലയ്‌ക്കിടയിലൂടെ ആംബുലൻസ് പോകുന്നതിന്റെ വീഡിയോയ്‌ക്ക് ഇന്ത്യയ്‌ക്ക് ഉള്ളില്‍ നിന്നു മാത്രമല്ല, വിദേശത്ത് നിന്നും നിരവധി അഭിനന്ദനസന്ദേശങ്ങളാണ് എത്തുന്നത്.

Latest Posts