HomeIndiaനുണകൾ പ്രചരിപ്പിച്ചിട്ടും പരാജയപ്പെട്ടവർ എൻഡിഎ വിജയത്തെ ബ്ലാക്ക് ഔട്ട് ചെയ്യാൻ ശ്രമിക്കുന്നു; രാജ്യസഭയിൽ പ്രതിപക്ഷത്തിനെതിരെ കത്തി...

നുണകൾ പ്രചരിപ്പിച്ചിട്ടും പരാജയപ്പെട്ടവർ എൻഡിഎ വിജയത്തെ ബ്ലാക്ക് ഔട്ട് ചെയ്യാൻ ശ്രമിക്കുന്നു; രാജ്യസഭയിൽ പ്രതിപക്ഷത്തിനെതിരെ കത്തി കയറി പ്രധാനമന്ത്രി നരേന്ദ്രമോദി: വിശദാംശങ്ങൾ വായിക്കാം.

ന്യൂഡല്‍ഹി :രാജ്യസഭയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ വിജയത്തെ ബ്ലാക്ക് ഔട്ട് ചെയ്യാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.നുണകള്‍ പ്രചരിപ്പിച്ചിട്ടും അവർ പരാജയപ്പെട്ടുപോയി. ഇന്ത്യയിലെ ജനങ്ങള്‍ ഞങ്ങള്‍ക്ക് മൂന്നാം തവണയും പ്രവർത്തിക്കാൻ അവസരം നല്‍കി. ഞങ്ങളുടെ കൂടെ ജനങ്ങള്‍ ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം പ്രസംഗത്തിനിടെ മോദിക്കെതിരെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. സഭ ഉപേക്ഷിച്ച്‌ ഇറങ്ങി പോവുകയും ചെയ്തു. അതിനെതിരെയും മോദി ആഞ്ഞടിച്ചു. സത്യം കേള്‍ക്കാനുള്ള ശക്തി പ്രതിപക്ഷത്തിനില്ലെന്ന് പ്രധാനമന്ത്രി വിമർശിച്ചു.

രാജ്യസഭയെ പ്രതിപക്ഷം അപമാനിക്കുകയാണ് ചെയ്യുന്നത്. അവർ ഇപ്പോള്‍ മൈതാനം ഉപേക്ഷിച്ച്‌ പോയിരിക്കുന്നു എന്നും അദ്ദേഹം വിമർശിച്ചു. ബിജെപിയുടെ തുടർച്ചയായ മൂന്നാം വിജയത്തിൻറെ പ്രഭ കെടുത്താൻ പ്രതിപക്ഷം നടത്തുന്ന നീക്കങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്നിൽ നിർത്തി ശക്തമായി നേരിടാനാണ് ബിജെപിയുടെ തീരുമാനം.

Latest Posts