HomeUncategorizedഈരാറ്റുപേട്ട കള്ളനോട്ട്: പിന്നിൽ തീവ്രവാദ ശൃംഖല? സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഈരാറ്റുപേട്ട കള്ളനോട്ട്: പിന്നിൽ തീവ്രവാദ ശൃംഖല? സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

കോട്ടയം: ഈരാറ്റുപേട്ടയില്‍ നിന്നും പിടികൂടിയ രണ്ടരലക്ഷം രൂപയുടെ കള്ളനോട്ടിന്റെ ഉറവിടം ഏത്. സമീപകാലത്ത് ഇത്രയധികം കള്ളനോട്ട് ജില്ലയില്‍ പിടികടൂന്നത് ആദ്യമാണ്. അതും ബാങ്കിന്റെ സി.ഡി.എമ്മില്‍ നിക്ഷേപിക്കാന്‍ ശ്രമിക്കുന്നതിനിടെ. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെങ്കിലും ഇവര്‍ക്ക് നോട്ടുകള്‍ എവിടെ നിന്നു ലഭിച്ചു എന്നത് ഒരു ചോദ്യമായി അവശേഷിക്കുകയാണ്. പോലീസിന്റെയും അന്വേഷണം ഇതു കേന്ദ്രീകരിച്ചാണ് പുരോഗമിക്കുന്നത്.

ഇത്രയധികം കള്ളനോട്ടുകള്‍ എത്തിച്ചതിലൂടെ സംഘത്തിന്റെ ലക്ഷ്യമെന്തെന്ന ആശങ്കയും ജനത്തിനുണ്ട്. സംഭവത്തില്‍ ഈരാറ്റുപേട്ട നടയ്ക്കല്‍ വെട്ടിക്കാട്ട് വീട്ടില്‍ അന്‍വര്‍ ഷാ (24), വലിയവീട്ടില്‍ മുഹമ്മദ് ഫാറൂഖ് (24), കിഴിക്കാവ് വീട്ടില്‍ ഫിറോസ് (23), ചെറിപ്പുറം വീട്ടില്‍ അസ്ലാം (30) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ബാങ്കിന്റെ സിഡിഎമ്മിലൂടെ 500 രൂപയുടെ 448 നോട്ടുകളാണ് പിടിച്ചെടുത്തത്. ഈരാറ്റുപേട്ടയിലെ ഫെഡറല്‍ ബാങ്കിലാണ് സിഡിഎമ്മിലൂടെ കള്ളനോട്ട് നിക്ഷേപിച്ചത്. ബാങ്ക് അധികൃതര്‍ കള്ളനോട്ട് പിടിച്ചെടുത്ത ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍, ഇവര്‍ പണം എന്തിന് ബാങ്കിലെ സി.ഡി.എമ്മില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചു എന്നതു സംബന്ധിച്ചും ചോദ്യം ഉയരുന്നുണ്ട്.

ഈരാറ്റുപേട്ടയും പശ്ചിമഘട്ടപരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച്‌ രാജ്യ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയുയര്‍ത്തുന്ന സംഭവവികാസങ്ങളാണ് നടക്കുന്നതെന്ന ആരോപണമാണ് ഇതിനോടകം ഉയരുന്നത്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു ബി.ജെ.പിയും രംഗത്തുവന്നിട്ടുണ്ട്. രാജ്യത്തിന്റെ സാമ്ബത്തികനില തകര്‍ത്ത് സമാന്തര സാമ്ബത്തിക വ്യവസ്ഥ കൊണ്ടുവരാനുള്ള ആസൂത്രിത നീക്കമാണ് ഇവിടെനടക്കുന്നതും ബി.ജെ.പി. ആരോപിക്കുന്നു. വാഗമണ്‍ ടൂറിസം, ശബരിമല സീസണ്‍ എന്നിവ ലക്ഷ്യമിട്ടാണ് വ്യാജ കറന്‍സി നിര്‍മിക്കുന്നത്. ജനലക്ഷങ്ങള്‍ എത്തുന്ന സീസണില്‍ കള്ളനോട്ടുകള്‍ കൈമാറുന്നത് വളരെ എളുപ്പമാണ്.ഈരാറ്റുപേട്ട കേരളത്തിലെ തീവ്രവാദ മോഡ്യൂളുകളുടെ തലസ്ഥാനമായി മാറുകയാണെന്നു ബി.ജെ.പി. മധ്യമേഖലാ പ്രസിഡന്റ് എന്‍.ഹരി ആരോപിക്കുന്നു.

Latest Posts