HomeIndiaമണിപ്പൂർ കലാപത്തിന് പിന്നിൽ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് അധ്യാപകന്റെ പ്രേരണയോ? നടന്നത് അന്താരാഷ്ട്ര ഗൂഢാലോചന? രാഹുൽ...

മണിപ്പൂർ കലാപത്തിന് പിന്നിൽ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് അധ്യാപകന്റെ പ്രേരണയോ? നടന്നത് അന്താരാഷ്ട്ര ഗൂഢാലോചന? രാഹുൽ ഗാന്ധിക്കും പങ്ക്? പ്രചരണങ്ങൾ ഇങ്ങനെ.

മണിപ്പൂരില്‍ മെയ്തികളെ കുത്തിപ്പൊക്കി അക്രമത്തിന് പ്രേരിപ്പിച്ച വില്ലന്മാരില്‍ ഒരാളെ കണ്ടെത്തി രാജ്യം . യുകെയില്‍ ഒരു സര്‍വ്വകലാശാലയില്‍ ജോലി ചെയ്യുന്ന അധ്യാപകനാണ് ഇതിന് പിന്നില്‍ എന്നാണ് അന്വേഷണ ഏജൻസികള്‍ കണ്ടെത്തിയിരിക്കുന്നത്. തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയിലൂടെ മെയ്തി വിഭാഗത്തെ പ്രകോപിപ്പിക്കുകയും അവരുടെ സംസ്കാരവും മറ്റ് കാര്യങ്ങളും ഉപയോഗിച്ച്‌ അവരെ ഇന്ത്യന്‍ സേനയെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത ഈ പ്രൊഫസറെ ഉടൻ അറസ്റ്റ് ചെയ്യും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ഇയാളെ അറസ്റ്റ് ചെയ്യാന്‍ ലുക്കൗട്ട് നോട്ടീസ് അടക്കം സർക്കാർ പുറത്തിറക്കി. ഇംഫാല്‍ പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കപ്പെട്ടിരിക്കുന്നത്.

ഉദയ് റെഡ്ഡി എന്നാണ് പ്രൊഫസറുടെ പേര്. ബര്‍മിംഗ് ഹാം യൂണിവേഴ്സിറ്റിയിലാണ് പഠിപ്പിക്കുന്നത്. ഇന്ത്യാവിരുദ്ധ ഗ്രൂപ്പുകളാണോ മതപരിവര്‍ത്തന ലോബികളാണോ എന്‍ജിഒകളാണോ ഇയാള്‍ക്ക് പിന്നില്‍ എന്ന് അറിവായിട്ടില്ല. മണിപ്പൂരില്‍ മെയ്തി വിഭാഗത്തില്‍ പെട്ട ഗോത്രങ്ങള്‍ക്ക് സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട ഒരു നിസ്സാര വിഷയത്തെ തുടർന്നാണ് മണിപ്പൂരില്‍ കലാപം പൊട്ടി പുറപ്പെട്ടത്. ഇതിനെ പിന്നീട് ഹിന്ദു ക്രിസ്ത്യൻ വർഗീയ കലാപമായി ചിത്രീകരിക്കുകയായിരുന്നു.

ബ്രിട്ടീഷ് അധ്യാപകൻ ഇന്ത്യക്കുള്ളില്‍ നടക്കുന്ന ഒരു കലാപത്തില്‍ ഉള്‍പ്പെട്ടതിനാൽ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന പ്രചാരണം ശക്തി പ്രാപിക്കുകയാണ്. ജോർജ്ജ് സൊറോസ് അടക്കമുള്ളവർ ഇന്ത്യയിലെ മോദി സർക്കാരിനെതിരെ ഗൂഢാലോചന നടത്തി എന്നും ഇത് രാഹുല്‍ ഗാന്ധിയുടെ അറിവോടു കൂടെയാണ് എന്നും വ്യാപകമായി ഒരു വിഭാഗം പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ അധികാരം പിടിക്കുവാൻ വേണ്ടി രാജ്യത്ത് വർഗീയ കലാപം പോലും ഉണ്ടാക്കാനും അതിനെ പ്രോത്സാഹിപ്പിക്കാനും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സും മടിക്കില്ല എന്ന പ്രചാരണമാണ് ഇവർ അഴിച്ചുവിടുന്നത്.

Latest Posts