HomeKeralaതേങ്ങ പെറുക്കാൻ പറമ്ബില്‍ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു

തേങ്ങ പെറുക്കാൻ പറമ്ബില്‍ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു

തലശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ച്‌ വൃദ്ധൻ മരിച്ചു. എരഞ്ഞോളി സ്വദേശി വേലായുധനാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

ആള്‍താമസമില്ലാത്ത വീടിനോടുചേർന്ന പുരയിടത്തില്‍ വൃദ്ധൻ തേങ്ങ പെറുക്കാൻ പോയപ്പോഴാണ് അപകടം സംഭവിച്ചത്. പൊട്ടിത്തെറിച്ചത് സ്റ്റീല്‍ ബോംബാണെന്നാണ് പൊലീസ് പറയുന്നത്.

പറമ്ബില്‍ നിന്ന് കിട്ടിയ വസ്തു വേലായുധൻ തുറക്കാൻ ശ്രമിക്കുമ്ബോള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഗുരുതര പരിക്കേറ്റ ഇയാളെ തലശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവം നടന്ന വീട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

കണ്ണൂരില്‍ ഇത് ആദ്യസംഭവമല്ല, സമാനമായ സംഭവങ്ങള്‍ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ ആക്രി പെറുക്കാൻ പോയ ഇതര സംസ്ഥാന തൊഴിലാളിക്ക് സ്റ്റീല്‍ ബോംബ് പൊട്ടി പരിക്കേറ്റിരുന്നു. പാനൂരില്‍ ബോംബ് നിർമാണം നടക്കുന്ന വീട്ടില്‍ ബോംബ് പൊട്ടി ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts