HomeIndiaറിവേഴ്‌സ് ഗിയറില്‍ ആക്‌സിലറേറ്ററില്‍ ചവിട്ടി; റീല്‍സ് എടുക്കുന്നതിനിടെ കാര്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞു; യുവതിക്ക്...

റിവേഴ്‌സ് ഗിയറില്‍ ആക്‌സിലറേറ്ററില്‍ ചവിട്ടി; റീല്‍സ് എടുക്കുന്നതിനിടെ കാര്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കാര്‍ പിന്നോട്ട് മറിഞ്ഞ് യുവതി മരിച്ചു. 23കാരിയായ ശ്വേത സൂര്‍വാസെ ആണ് മരിച്ചത്.

മഹരാഷ്ട്രയിലെ ഔറംഗബാദില്‍ കാര്‍ പിന്നോട്ട് എടുക്കുന്നതിനിടെ കാര്‍ കുഴിയിലേക്ക് മറിയുകയായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. സുഹൃത്തിനൊപ്പമെത്തിയ യുവതി റീല്‍സ് എടുക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. യുവതി അപകടത്തില്‍പ്പെടുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

കാര്‍ റിവേഴ്‌സ് ഗീയറില്‍ ആണെന്നറിയാതെ അബദ്ധത്തില്‍ ആക്‌സിലറേറ്ററില്‍ ചവിട്ടിയതോടെ കാര്‍ പിന്നോട്ട് നീങ്ങി കുഴിയിലേക്ക് മറിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്തെത്താന്‍ ഒരുമണിക്കൂറിലേറെ സമയം വേണ്ടിവന്നു. യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts