HomeLife Styleശ്രദ്ധിക്കൂ, വെറും വയറ്റില്‍ ഉലുവ വെള്ളം കുടിച്ചാല്‍ ഞെട്ടിക്കുന്ന മാറ്റങ്ങൾ 

ശ്രദ്ധിക്കൂ, വെറും വയറ്റില്‍ ഉലുവ വെള്ളം കുടിച്ചാല്‍ ഞെട്ടിക്കുന്ന മാറ്റങ്ങൾ 

ഭക്ഷണത്തിന് രുചി നല്‍കാൻ‌ മാത്രമല്ല വിവിധ രോഗങ്ങളെ അകറ്റി നിർത്തുന്നതിനും ഉലുവ സഹായകമാണ്. അല്‍പ്പം കയ്പ്പുള്ളതാണെങ്കിലും ഇതില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളും ധാതുക്കളും ശരീരത്തിന് വളരെ പ്രധാനമാണ്.

ഫൈബർ, ഇരുമ്ബ്, മഗ്നീഷ്യം, മാംഗനീസ് എന്നിവയുള്‍പ്പെടെയുള്ള ധാതുക്കളാല്‍ സമൃദ്ധമാണ് ഉലുവ.

വെറും വയറ്റില്‍ ഉലുവ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ പലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നിയന്ത്രണത്തിലാക്കാനും ഉലുവയ്ക്ക് കഴിവുണ്ട്. ദിവസവും രാവിലെ വെറുംവയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കും.

പതിവായി ഉലുവ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റുന്നതിന് സഹായകമാണ്. പ്രത്യേകിച്ച്‌, ഇത് രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഉലുവയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും സഹായകമാണ്. ഉലുവ വെള്ളം കുടിച്ചാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ക്ക് ദഹനക്കേട്, മലബന്ധം, വായുവിൻറെ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാൻ കഴിയും.

പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ സി, നിയാസിൻ, പൊട്ടാസ്യം, ഇരുമ്ബ് എന്നിവ ഉലുവയില്‍ അടങ്ങിയിരിക്കുന്നു. അസിഡിറ്റി പ്രശ്‌നമുള്ള ആളുകള്‍ ഇതൊഴിവാക്കാൻ എല്ലാ ദിവസവും രാവിലെ ഒരു ടീസ്പൂണ്‍ കുതിർത്ത ഉലുവ കഴിക്കുന്നത് ഗുണം ചെയ്യും. ഉലുവ വെള്ളം കുടിക്കുന്നത് സ്ത്രീകളില്‍ ആർത്തവ വേദന കുറയ്ക്കുന്നതിന് സഹായകമാണ്.

മുടി വളർച്ചയ്ക്ക് ആവശ്യമായ രണ്ട് പോഷകങ്ങളാണ് ഇരുമ്ബും പ്രോട്ടീനും. ഇവ രണ്ടും ഉലുവയിലുണ്ട്. ഉലുവ വെള്ളത്തിലെ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതം, ആസ്തമ തുടങ്ങി അവസ്ഥകള്‍ ലഘൂകരിക്കാനും സഹായിക്കും.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts